CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 49 Minutes 22 Seconds Ago
Breaking Now

സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എംഎല്‍എമാര്‍ക്ക് വിമാനയത്ര ; അമ്പതിനായിരം രൂപ അനുവദിച്ചു

എംഎല്‍എമാരുടെ ശമ്പള വര്‍ദ്ധനയ്ക്കായുള്ള ബില്ലില്‍ ഭേദഗതി വരുത്തിയാണ് ആനുകൂല്യം അനുവദിച്ചത്.

നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് എംഎല്‍എമാര്‍ക്ക് വിമാനത്തില്‍ വരുന്നതിനായി പ്രതിവര്‍ഷം അമ്പതിനായിരം രൂപ അനുവദിക്കുന്ന ഭേദഗതി നിയമസഭ പാസാക്കി. എംഎല്‍എമാരുടെ ശമ്പള വര്‍ദ്ധനയ്ക്കായുള്ള ബില്ലില്‍ ഭേദഗതി വരുത്തിയാണ് ആനുകൂല്യം അനുവദിച്ചത്. നിയമസഭാ കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ മാത്രമായിരുന്നു നേരത്തെ ആനുകൂല്യം അനുവദിച്ചിരുന്നത്. 

ബില്‍ പാസായതോടെ മന്ത്രിമാരുടെ ശമ്പളം 55012 രൂപയില്‍ നിന്ന് 90000 രൂപയായും എംഎല്‍എമാരുടേത് 39500 രൂപയില്‍ നിന്ന് 70000 രൂപയായും ഉയര്‍ന്നു. ഇത് യഥാക്രമം 1.43 ലക്ഷവും 87000 രൂപയും ആക്കാനായിരുന്നു മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളവും ബത്തയും വര്‍ദ്ധിപ്പിക്കുന്ന കാര്യം പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് കമ്മിറ്റി ശുപാര്‍ശ ചെയ്തത്. എന്നാല്‍ മന്ത്രിസഭ ശുപാര്‍ശയില്‍ കുറവു വരുത്തിയിരുന്നു. മന്ത്രിമാരുടെ യാത്രാബത്ത കിലോമീറ്ററിന് പത്തുരൂപയില്‍ നിന്ന് 15 രൂപയായും എംഎല്‍എമാരുടേത് 12 രൂപയായും ഉയര്‍ത്തിയിട്ടുണ്ട് .ശമ്പള വര്‍ദ്ധനയ്ക്ക് മുന്‍കാല പ്രാബല്യം വേണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ തള്ളിയിരുന്നു. ഏപ്രില്‍ മുതല്‍ നിരക്ക് വര്‍ദ്ധന പ്രാബല്യത്തില്‍ വരും.

മുന്‍ എംഎല്‍എമാര്‍ക്കുള്ള പെന്‍ഷന്‍ പതിനായിരം രൂപയില്‍ നിന്ന് ഇരുപതിനായിരം രൂപയാക്കി. 70 വയസ്സു കഴിയുമ്പോള്‍ അധികം കിട്ടിയിരുന്ന 2500 രൂപ 3000 രൂപയായും 80 വയസ്സു കഴിഞ്ഞാല്‍ മൂവായിരം രൂപ 3500 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. കൂപ്പണ്‍ തുക 24000 ല്‍ നിന്ന് 75000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. എന്നാല്‍ വര്‍ദ്ധനകള്‍ മൂലം 5.25 കോടി രൂപയുടെ അധിക ചിലവേ ഉണ്ടാകൂ. അതേസമയം ചീഫ് വിപ്പ് ഇല്ലാത്തത് കൊണ്ടും ഒരു വകുപ്പില്‍ പകരം മന്ത്രി ഇല്ലാത്തതു കൊണ്ടും മന്ത്രിമാരുടെ സ്റ്റാഫിന്റെ എണ്ണം കുറച്ചതു കൊണ്ടും 7.47 കോടി രൂപ ലാഭിക്കാനാകുമെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.