CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 49 Minutes 3 Seconds Ago
Breaking Now

നടക്കുന്നത് ആസൂത്രിത പ്രചാരണം; എഡിജിപി സിപിഎമ്മുകാരനല്ലെന്ന് മന്ത്രി എംബി രാജേഷ്

നടക്കുന്നത് ആസൂത്രിത പ്രചാരണമാണെന്നും ഇതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും എംബി രാജേഷ് പറഞ്ഞു.

ആര്‍എസ്എസ് നേതാവുമായി വിവാദ കൂടിക്കാഴ്ച നടത്തിയ എഡിജിപി എം ആര്‍ അജിത്ത് കുമാര്‍ സിപിഎമ്മുകാരനല്ലെന്ന് വ്യക്തമാക്കി മന്ത്രി എം.ബി രാജേഷ്. നടക്കുന്നത് ആസൂത്രിത പ്രചാരണമാണെന്നും ഇതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും എംബി രാജേഷ് പറഞ്ഞു. ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി എംആര്‍ അജിത്കുമാര്‍ സമ്മതിച്ചതിന് പിന്നാലെയാണ് മന്ത്രി എം രാജേഷിന്റെ പ്രതികരണം.

ആര്‍എസ്എസ് നേതാവുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയോയെന്ന് തനിക്ക് അറിയില്ലെന്നും അത്തരത്തില്‍ കൂടിക്കാഴ്ച നടത്തിയോ എന്നത് അന്വേഷണത്തില്‍ വ്യക്തമാകുമെന്നും മന്ത്രി പറഞ്ഞു. ആര്‍എസ്എസിന്റെ പ്രഖ്യാപിത ശത്രുവാണ് സിപിഎം. ഉദ്യോഗസ്ഥര്‍ ആരെയെല്ലാം കാണാന്‍ പോകുന്നുണ്ട്? മുഖ്യമന്ത്രി പിണറായി വിജയന്റെ തലക്ക് വിലയിട്ടവരാണ് ആര്‍എസ്എസ് എന്നും മന്ത്രി പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.