CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 52 Minutes 1 Seconds Ago
Breaking Now

ജോലി തേടി ചെന്നൈയിലെത്തി; ട്രാക്ക് മുറിച്ചു കടക്കവേ മലയാളി യുവാവും യുവതിയും ട്രെയിന്‍ തട്ടി മരിച്ചു

ഷെരീഫ് സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഐശ്വര്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

മലയാളി യുവാവും യുവതിയും ചെന്നൈയില്‍ ട്രെയിന്‍ ഇടിച്ചു മരിച്ചു. പെരിന്തല്‍മണ്ണ പനങ്ങാങ്ങര രാമപുരം സ്വദേശി മുഹമ്മദ് ഷെരീഫ് (36), കോഴിക്കോട് സ്വദേശി ടി ഐശ്വര്യ (28) എന്നിവരാണ് മരിച്ചത്. ഇരുവരും ജോലി തേടിയാണ് ചെന്നൈയില്‍ എത്തിയത്. ആഗസ്റ്റ് മൂന്നിന് രാത്രിയാണ് ഇരുവരും ചെന്നൈയിലെ ഗുഡുവാഞ്ചേരി റെയില്‍വേ സ്റ്റേഷനിലെത്തിയത്. ഇവരെ സ്വീകരിക്കാന്‍ മുഹമ്മദ് റഫീഖ് എന്ന സുഹൃത്താണ് സ്റ്റേഷനിലെത്തിയത്.

ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം. ആദ്യം കടന്നത് മുഹമ്മദ് റഫീഖ് ആയിരുന്നു. പിന്നാലെ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ഷെരീഫിനെയും ഐശ്വര്യയെയും ട്രെയിന്‍ ഇടിക്കുകയായിരുന്നു. ഷെരീഫ് സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഐശ്വര്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇരുവരുടെയും മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഐശ്വര്യയുടെ സംസ്‌കാരം ഇന്ന് രാവിലെ 10ന് കോഴിക്കോട് പുതിയപാലം ശ്മശാനത്തില്‍ നടക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.