CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 54 Minutes 35 Seconds Ago
Breaking Now

ഇതാണോ ഒരു നഴ്‌സ് ചെയ്യേണ്ടത്? പ്രായമായ രോഗിയുടെ കൈ പിടിച്ച് വളച്ച് കരയിച്ച് നഴ്‌സിംഗ് അസിസ്റ്റന്റ്; വീഡിയോ പുറത്തെത്തിയതോടെ സസ്‌പെന്‍ഷന്‍

വീഡിയോ വൈറലായതോടെ മെയില്‍ നഴ്‌സ് സുനില്‍ കുമാറിനെതിരെ നടപടിയെത്തി

പ്രായമായ രോഗിക്ക് നേരെ നഴ്‌സിംഗ് അസിസ്റ്റന്റിന്റെ അതിക്രമം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നാണ് ഈ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. രോഗിയെ ഭീഷണിപ്പെടുത്തുകയും, ക്രൂരമായി പെരുമാറുകയും ചെയ്യുന്ന നഴ്‌സിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

രോഗിയുടെ കൈകള്‍ പിടിച്ച് തിരിക്കുന്ന നഴ്‌സിംഗ് അസിസ്റ്റന്റ് പ്രായമായ മനുഷ്യന്‍ കരഞ്ഞിട്ട് പോലും പിടിവിടുന്നില്ല. വേദന കൊണ്ട് കരയുമ്പോള്‍ നഴ്‌സ് ഭീഷണിപ്പെടുത്തുകയായിരുന്നു. ഓര്‍ത്തോ വാര്‍ഡില്‍ കിടക്കുന്ന രോഗിയോടാണ് ഈ പെരുമാറ്റം. മര്യാദയ്ക്ക് പെരുമാറിയില്ലെങ്കില്‍ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നാണ് ജീവനക്കാരന്റെ ഭീഷണി.

വീഡിയോ വൈറലായതോടെ മെയില്‍ നഴ്‌സ് സുനില്‍ കുമാറിനെതിരെ നടപടിയെത്തി. ഇയാളെ സസ്‌പെന്‍ഡ് ചെയ്ത് കൊണ്ടുള്ള ഉത്തരവാണ് എത്തിയിരിക്കുന്നത്. മാര്‍ച്ച് 19ന് ആശുപത്രിയില്‍ ചികിത്സ തേടിയ പ്രായമായ രോഗിയെ മാര്‍ച്ച് 23ന് ഡിസ്ചാര്‍ജ്ജ് ചെയ്തിട്ടുള്ളതായി ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.

അടുത്തുള്ള കട്ടിലുകളില്‍ മറ്റ് രോഗികള്‍ ഉള്ളപ്പോഴാണ് നഴ്‌സ് സുനില്‍ കുമാര്‍ ഈ ക്രൂരത കാണിച്ചത്. ആരും ശ്രദ്ധിക്കില്ലെന്ന് കരുതിയാണ് ഇത് ചെയ്‌തെങ്കിലും അടുത്തുള്ള രോഗിയുടെ ബന്ധു ദൃശ്യങ്ങള്‍ ഫോണില്‍ ചിത്രീകരിക്കുകയായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.