CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 53 Minutes Ago
Breaking Now

വിവാഹ വീഡിയോ ഉപയോഗിച്ച് അശ്ലീല മോര്‍ഫിങ്ങ് ; വടകരക്കാര്‍ക്ക് കടുത്ത ആശങ്ക

ഷൂട്ട് ആന്‍ഡ് എഡിറ്റ് എന്ന സ്ഥാപനത്തിലെ ജീവനക്കാരന്‍ കൈവേലി സ്വദേശി ബിബീഷിന്റെ ഹാര്‍ഡ് ഡിസ്‌കില്‍ പോലീസ് കണ്ടെത്തിയത് 46,000ത്തോളം ചിത്രങ്ങളാണ്.

വിവാഹ വീഡിയോകളിലെ സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും ചിത്രങ്ങള്‍ അശ്ലീല ചിത്രങ്ങള്‍ക്കൊപ്പം ചേര്‍ത്ത് മോര്‍ഫിങ് നടത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. സദയം എന്ന സ്റ്റുഡിയോയിലെ ജീവനക്കാരനാണ് എഡിറ്റ് ചെയ്ത് വടകരക്കാരെയാകെ മുള്‍ മുനയില്‍ നിര്‍ത്തിയത്.

മോര്‍ഫിങ് നടത്തിയ വടകര സദയം ഷൂട്ട് ആന്‍ഡ് എഡിറ്റ് എന്ന സ്ഥാപനത്തിലെ ജീവനക്കാരന്‍ കൈവേലി സ്വദേശി ബിബീഷിന്റെ ഹാര്‍ഡ് ഡിസ്‌കില്‍ പോലീസ് കണ്ടെത്തിയത് 46,000ത്തോളം ചിത്രങ്ങളാണ്. ഇതില്‍ മോര്‍ഫിങ് ചെയ്ത അശ്ശീലചിത്രങ്ങള്‍ നൂറുകണക്കിന് ഉണ്ടെന്ന് പോലീസ് പറഞ്ഞു. കല്യാണവീഡിയോകളില്‍ നിന്നെടുത്ത സ്ത്രീകളുടെ ചിത്രങ്ങളാണ് ഭൂരിഭാഗവും. ഇതുസംബന്ധിച്ച് പോലീസ് കേസെടുത്തു.

സ്ഥാപനഉടമകളുടെ നാടായ ചോറോട് പഞ്ചായത്തിലെ വൈക്കിലശ്ശേരിയിലെ ഒരു സ്ത്രീയുടെ ചിത്രമാണ് ആദ്യം പുറത്തായത്. ബിബീഷിനെ കുടുക്കാനുള്ള ലക്ഷ്യത്തോടെയാണ് ഇത് പുറത്തുവിട്ടതെങ്കിലും പിന്നീട് കൂടുതല്‍ പേരുകളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

ഏഴുമാസം മുമ്പുതന്നെ ബിബീഷ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുന്നുണ്ടെന്ന് സ്ഥാപനഉടമകള്‍ക്ക് മനസ്സിലായതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍, എഡിറ്റിങ്ങില്‍ മിടുക്കനായതിനാല്‍ ബിബീഷിനെതിരേ നടപടിയെടുത്തില്ല. ഇതിനുശേഷവും ഇയാള്‍ മോര്‍ഫിങ് തുടര്‍ന്നപ്പോള്‍ നിയന്ത്രിക്കാന്‍ ഉടമകള്‍ തയ്യാറായില്ലെന്നാണ് ആരോപണം. സംഭവം പുറത്തായത് ബിബീഷ് ഈ സ്ഥാപനത്തില്‍നിന്ന് പുറത്തുപോയി മറ്റൊരു സ്റ്റുഡിയോ തുറക്കാന്‍ ശ്രമം തുടങ്ങിയപ്പോഴാണ്.

സ്റ്റുഡിയോ ഉടമകളുടെ നാടായതിനാല്‍ പ്രദേശത്തെ ഒട്ടുമിക്ക വിവാഹങ്ങള്‍ക്കും വീഡിയോ ചിത്രീകരണം നടത്തുന്നത് ഇവരാണ്. ഇവര്‍ വിവാഹ ചിത്രീകരണം നടത്തിയ മറ്റു പ്രദേശങ്ങളിലെ സ്ത്രീകളുടെ ചിത്രങ്ങളും ഇതേപോലെ മോര്‍ഫിങ് നടത്തിയതായി സൂചനകളുണ്ട്. അഞ്ചുവര്‍ഷം മുമ്പാണ് ബിബീഷ് സദയം സ്റ്റുഡിയോയില്‍ ജോലിക്കെത്തിയത്. അന്നുമുതല്‍ മോര്‍ഫിങ്ങും തുടങ്ങി. അതിനു മുമ്പുള്ള വിവാഹ വീഡിയോകളും മോര്‍ഫിങ്ങിനായി ഉപയോഗപ്പെടുത്തിയെന്ന സൂചനയുണ്ട്. അറസ്റ്റ് വൈകുന്നതില്‍ ജനങ്ങളും നിരാശയിലാണ്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.