മോം എന്ന ചിത്രത്തിലൂടെ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീദേവിയെ സ്മരിച്ച് ഭര്‍ത്താവ് ബോണി കപൂര്‍. ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ശ്രീദേവി ഇവിടെയുണ്ടായിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. ശ്രീദേവിയുടെ ആദ്യ ദേശീയ പുരസ്‌കാരമാണിത്. വളരെ വികാരാധീനായാണ് അദ്ദേഹം പ്രതികരിച്ചത്. ഇത് ഞങ്ങള്‍ക്ക് വളരെ പ്രത്യേകതയുള്ള നിമിഷങ്ങളാണ്.
അവര്‍ വെറുമൊരു മികച്ച നടി മാത്രമല്ല, മികച്ച ഒരു ഭാര്യയും അമ്മയും കൂടിയാണ്. അവരുടെ ജീവിതവും അതിന്റെ നേട്ടങ്ങളും ആഘോഷിക്കാനുള്ള സമയമാണിത്. അവരിപ്പോള്‍ ഞങ്ങളുടെ കൂടെയില്ല. പക്ഷെ പൈതൃകം അതെന്നും നിലനില്‍ക്കും.
സര്‍ക്കാരിനോടും ജൂറി അംഗങ്ങളോടും ഈ ആദരവിന് നന്ദി ഞങ്ങള്‍ അറിയിക്കുന്നു. ആശംസകളറിയിച്ച എല്ലാ സുഹൃത്തുക്കളോടും ശ്രീദേവിയുടെ ആരാധകരോടും ഞങ്ങള്‍ ഈയവസരത്തില്‍ നന്ദിയറിയിക്കുന്നുവെന്നും ബോണി കൂട്ടിച്ചേര്‍ത്തു.