അഭിനയത്തില്‍ നിന്നും താല്‍ക്കാലികമായി ഇടവേളയെടുക്കാനുള്ള തീരുമാനത്തിലാണ് താനെന്ന് വിനീത് പറയുന്നു. സ്വന്തം സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ തീരുമാനം. എന്നാല്‍ ഗായകനെന്ന നിലയില്‍ താന്‍ സജീവമായി സിനിമയിലുണ്ടാവും. പുതിയ സിനിമയുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്താനുള്ള തീരുമാനത്തിലാണ് ഈ താരപുത്രന്‍. പുതിയ സിനിമയുടെ കഥ ഏകദേശം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതിനായി ഇനി യാത്രകള്‍ അത്യാവശ്യമാണെന്നും വിനീത് വ്യക്തമാക്കിയിട്ടുണ്ട്.
മലര്‍വാടി ആര്‍ട്‌സ് ക്ലബ്, തട്ടത്തിന്‍ മറയത്ത്, തിര, ജേക്കബിന്റെ സ്വര്‍ഗരാജ്യം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം പുതിയ സിനിമ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് വിനീത്.