CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 31 Minutes 28 Seconds Ago
Breaking Now

മോഹന്‍ലാല്‍ ചിത്രത്തിനായി മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാര്‍ ഉപേക്ഷിച്ചു ?

മമ്മൂട്ടി മോഹന്‍ലാല്‍ ആരാധകര്‍ സോഷ്യല്‍മീഡിയയില്‍ വാക് പോര് നടത്തിയ വിഷയമായിരുന്നു കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രം. മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ കുഞ്ഞാലി മരയ്ക്കാര്‍ ചെയ്യാന്‍ പോകുന്നുവെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശനും ചിത്രം പ്രഖ്യാപിച്ചു. എട്ടു മാസം കാത്തിരിക്കാമെന്നും അതിന് ശേഷവും മമ്മൂട്ടി ചിത്രം തുടങ്ങിയില്ലെങ്കില്‍ മോഹന്‍ലാലിനെ നായകനാക്കി താന്‍ ചെയ്യുമെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ സന്തോഷ് ശിവന്റെ ട്വീറ്റ്. അടുത്ത സംവിധാന സംരംഭം സീന്‍ എന്ന ദ്വിഭാഷ ചിത്രമാണെന്ന് സന്തോഷ് അറിയിച്ചു. അങ്ങനെയെങ്കില്‍ കുഞ്ഞാലി മരയ്ക്കാര്‍ ഉപേക്ഷിച്ചെന്നര്‍ത്ഥം. ഒരേ തീമില്‍ രണ്ടു ചിത്രങ്ങള്‍ ചെയ്യുന്നത് അനാരോഗ്യമായ മത്സരമാണെന്ന് പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. ഇതാകാം സന്തോഷ് ശിവന്റെ മാറ്റത്തിന് കാരണം.

നാവിക തലവനായ കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്റെ ഇതിഹാസ ജീവിതമാണ് വെള്ളിത്തിരയില്‍ എത്തിക്കുകയെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.