CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 28 Minutes 24 Seconds Ago
Breaking Now

അജു വര്‍ഗീസ് ആദ്യമായി നിര്‍മ്മിക്കുന്ന നിവന്‍ നയന്‍താര ചിത്രം റെക്കോര്‍ഡ് തുകയ്ക്ക് പ്രമുഖ ചാനല്‍ സ്വന്തമാക്കി

നയന്‍താരയേയും നിവിനേയും കേന്ദ്രകഥാപാത്രമാക്കി ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം ഏഷ്യാനെറ്റ് സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക്. അജു വര്‍ഗീസിന്റെ നിര്‍മ്മാണ കമ്പനിയായ ഫണ്‍ടാസ്റ്റിക് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൂപ്പര്‍ താരങ്ങളേക്കാള്‍ അധികം തുക ചിത്രത്തിന് കിട്ടിയെന്നാണ് റിപ്പോര്‍ട്ട്. നിവന്‍ നയന്‍താര കൂട്ടുകെട്ടില്‍ പ്രതീക്ഷയാണ് തുക കൂടാന്‍ കാരണം.

ധ്യാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് രണ്ടുമാസം കവിഞ്ഞേ തുടങ്ങൂ. വടക്കുനോക്കിയന്ത്രത്തിന്റെ ആധുനിക പതിപ്പെന്നാണ് ചിത്രത്തെ കുറിച്ച് ധ്യാന്‍ പറയുന്നത്. തളത്തില്‍ ദിനേശനുമായി സാമ്യം ഉണ്ടെങ്കിലും വടക്കുനോക്കിയന്ത്രത്തിന്റെ റീമേയ്ക്കല്ല. ഏഷ്യാനെറ്റിന്റെ മാധവനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ച് വിഷു കൈനീട്ടത്തിന് നന്ദിയെന്ന് അജു ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട് .




കൂടുതല്‍വാര്‍ത്തകള്‍.