CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 48 Seconds Ago
Breaking Now

ക്ഷമയുള്ള ഒരാള്‍ക്കേ ഞാനുമായി പൊരുത്തപ്പെടാനാകൂ ; പ്രണയത്തെ കുറിച്ച് സായ് പല്ലവി

ആരാധകര്‍ ഏറെയുള്ള താരമാണ് നടി സായി പല്ലവി. ശുഠിക്കാരിയെന്നാരോപിച്ച് ചില വിവാദങ്ങളില്‍പ്പെട്ടെങ്കിലും താരം കൂളാണ്. പ്രണയത്തെ കുറിച്ച് സായി പല്ലവി പറയുന്നതിങ്ങനെ '' നല്ലതു പോലെ ക്ഷമയുള്ള ഒരാള്‍ക്കു മാത്രമേ താനുമായി പൊരുത്തപ്പെടാന്‍ സാധിക്കൂ അത്തരമൊരാളെ മാത്രമേ പ്രണയിക്കൂ എന്ന് സായ് പല്ലവി. എന്നെ പ്രണയിക്കുന്ന ആളില്‍ എന്റെ അമ്മ ഉണ്ടാകണം'. 

ഡാന്‍സ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന കാലത്ത് മിക്കവാറും രാത്രിയായിരുന്നു ഷൂട്ട്. അമ്മ കൂടെയിരിക്കേണ്ട ആവശ്യമൊന്നുമില്ല. എന്നാല്‍ അമ്മ എന്നോടൊപ്പം വന്ന് രാത്രി മുഴുവന്‍ ഉണര്‍ന്നിരിക്കും. ഡബിങ്ങ് മണിക്കൂറുകളോളം നീളും. എന്റെ ഉച്ചാരണം ശരിയാവാത്തത് കാരണമാണ് ഡബിങ്ങ് നീളുന്നത്. വട്ടായിപ്പോകുന്ന അവസ്ഥയില്‍ ഞാന്‍ ജനലിലൂടെ അമ്മയെ നോക്കും. അപ്പോള്‍ അമ്മയുടെ ഒരു ചിരിയുണ്ട്. അത് കാണുമ്പോള്‍ എല്ലാ പ്രയാസവും മാറും'.അതുപോലെ എനിക്ക് ദാഹിക്കുമ്പോള്‍ അമ്മ ആരുടെയെങ്കിലും കയ്യില്‍ വെള്ളം കൊടുത്തയച്ചിട്ടുണ്ടാവും. വിശക്കുമ്പോള്‍ ബിസ്‌ക്കറ്റ് മുന്നിലെത്തും. പ്രണയിക്കുന്ന ആളിലും എനിക്ക് ഈ കെയര്‍ വേണം'. ഇതുവരെ പ്രണയിക്കാന്‍ സമയം കിട്ടിയില്ലെന്നും തിരക്കുള്ള ജീവിതത്തിനിടയില്‍ ആരോടും ഇതുവരെ പ്രണയം തോന്നിയിട്ടില്ലെന്നും സായ് പല്ലവി കൂട്ടിച്ചേര്‍ത്തു. ഒരു മാഗസിനുമായുള്ള അഭിമുഖത്തിലാണ് നടി മനസുതുറന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.