അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന് വന്‍ സ്വീകാര്യത കിട്ടിയപ്പോള്‍ തിളങ്ങിയ താരമാണ് ആന്റണി വര്‍ഗീസ്. പപ്പേ എന്ന കഥാപാത്രം ഹിറ്റായി . തുടര്‍ന്ന് അര്‍ദ്ധരാത്രിയില്‍ സ്വാതന്ത്രം എന്ന ചിത്രവും വിജയിച്ചു. താരത്തിന്റെ അടുത്ത രണ്ട് ചിത്രങ്ങളും യുവ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമാണ് വരാനിരിക്കുന്നത്. പൃഥ്വിയ്‌ക്കൊപ്പമുള്ള ചിത്രം വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ലിജോ പല്ലിശേരി സംവിധാനം ചെയ്യുന്ന ബിഗ്ബജറ്റ് ചിത്രത്തില്‍ നിവിന്‍ പോളിയ്‌ക്കൊപ്പം ആന്റണിയുണ്ട്. ചിത്രത്തിന്റെ പേര് പോത്ത്.
യുവ കഥാകൃത്ത് എസ് ഹരീഷാണ് ചിത്രത്തിന്റെ രചന ചെയ്യുന്നത്. നിവിന്റെ സിനിമാ ജീവിതത്തിലെ തന്നെ മികച്ച കഥാപാത്രമാകും ഇതെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഗീതു മോഹന്‍ദാസിന്റെ മൂത്തോന്റെ ഷൂട്ടിങ് തിരക്കിലാണ് നിവിന്‍. ശേഷം ശ്രീലങ്കയില്‍ കായംകുളം കൊച്ചുണ്ണിയുടെ ബാക്കി ചിത്രീകരണവും പൂര്‍ത്തിയാകും.