ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം സംബന്ധിച്ച വിവാദം കത്തി നില്‍ക്കെ പ്രതിഷേധിച്ചവരെ വിമര്‍ശിച്ച് സംവിധായകന്‍ ജയരാജ്. പുരസ്‌കാര വിതരണ ചടങ്ങ് ഒരു വിഭാഗം ബഹിഷ്‌കരിച്ചത് തെറ്റായിപ്പോയെന്നും ബഹിഷ്‌ക്കരിച്ചവര്‍ അക്കൗണ്ടില്‍ വന്ന പണം തിരികെ നല്‍കണമെന്നും ജയരാജ് വ്യക്തമാക്കി.
അവാര്‍ഡിന് അര്‍ഹരായവരില്‍, തിരഞ്ഞെടുത്ത പതിനൊന്നു പേര്‍ക്കു മാത്രമേ രാഷ്ട്രപതി നേരിട്ട് പുരസ്‌കാരം നല്‍കുകയുള്ളുവെന്നും മറ്റുള്ളവര്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി സ്മൃതി ഇറാനി പുരസ്‌കാരം നല്‍കുമെന്നും വാര്‍ത്താവിതരണ മന്ത്രാലയം തീരുമാനിച്ചതിനെതിരെ ഒരു വിഭാഗം ബഹിഷ്‌കരണം നടത്തിയിരുന്നു. എന്നാല്‍ യേശുദാസും ജയരാജും പുരസ്‌കാരം ഏറ്റുവാങ്ങുകയായിരുന്നു.