CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 35 Seconds Ago
Breaking Now

ഒരു അഡാര്‍ ലൗ തമിഴ് സോംഗ് ടീസറെത്തി; പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി വീണ്ടും പ്രിയ

ഒരു അഡാര്‍ ലൗ, തീയേറ്ററില്‍ എത്തും മുന്‍പ് തന്നെ ഓണ്‍ലൈനില്‍ ഹിറ്റായ ഗാനവും, നായികയുമുള്ള ഒരു ചിത്രം ഇതിന് മുന്‍പ് ഉണ്ടായിട്ടുണ്ടോയെന്ന് സംശയമാണ്. എന്തായാലും ഒരു മലയാള ചിത്രത്തിനും ആദ്യമായി സിനിമയില്‍ മുഖം കാണിക്കാന്‍ അവസരം ലഭിച്ച നായികയ്ക്കുമാണ് ആ ഭാഗ്യമുണ്ടായത്, നേരം വെട്ടിവെളുത്തപ്പോള്‍ സൂപ്പര്‍താരങ്ങളായി മാറിയ സൗഭാഗ്യം. 

എന്തായാലും മലയാളത്തില്‍ നിന്നാരംഭിച്ച അഡാര്‍ ലൗവിന്റെ യാത്ര ഇപ്പോള്‍ തമിഴില്‍ എത്തിനില്‍ക്കുകയാണ്. തമിഴ് ഗാനത്തിന്റെ ടീസര്‍ പുറത്തുവിട്ടുകൊണ്ടാണ് അണിയറക്കാര്‍ ചിത്രത്തെ തമിഴ് ജനതയ്ക്ക് സമര്‍പ്പിച്ചത്. പ്രിയ പ്രകാശ് വാര്യര്‍ തന്നെയാണ് ടീസറിലെ പ്രധാന ആകര്‍ഷണം. ഒപ്പം നായകന്‍ റോഷനും ഇടം ലഭിച്ചിട്ടുണ്ട്. 

സ്‌കൂളിലെ ഒരു സാധാരണ പ്രേമത്തെക്കുറിച്ച് ചെയ്യാന്‍ ആരംഭിച്ച സിനിമ പ്രിയയുടെ വൈറല്‍ കരുത്തിലേറി പുതിയ തലത്തിലേക്ക് കഥ തിരുത്തിയെഴുതുകയായിരുന്നു. കണ്ണടച്ച് പുരികമുയിര്‍ത്തിയുള്ള പ്രിയയുടെ ആക്ഷന്‍ തന്നെയാണ് അണിയറക്കാര്‍ ആയുധമാക്കുന്നത്. ചിത്രം സെപ്റ്റംബറില്‍ എത്തുമെന്നാണ് തമിഴ് ടീസര്‍ വ്യക്തമാക്കുന്നത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.