പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപെട്ടുകൊണ്ട് ഒഐസിസിയുടെ പ്രവര്‍ത്തനം യുകെയിലെമ്പാടും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി റീജിയണ്‍ , കൗണ്‍സില്‍ തലത്തില്‍ കമ്മിറ്റികള്‍ രൂപീകരിച്ചു വരികയാണ്. അതിന്റെ ഭാഗമായിട്ടാണ് യുകെ മലയാളികള്‍ക്കിടയില്‍ പ്രമുഖ സ്ഥാനത്തുള്ള വര്‍ക്കിങ്ങില്‍ ഒഐസിസിയുടെ പുതിയ കമ്മിറ്റി നിലവില്‍ വന്നത്. ഒഐസിസിയുടെ മുതിര്‍ന്ന നേതാവ് നോബിക്കുട്ടി ജോര്‍ജിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ഏകകണ്ഠനെയാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. സംഘടനാ പാടവവും സാമൂഹിക സേവനവും കൈമുതലായുള്ള ഒരുപറ്റം നേതാക്കളാണ് പുതിയ കമ്മിറ്റിയുടെ നേതൃത്വം ഏറ്റെടുത്തത്.
പ്രസിഡന്റ് -ജോയി പൗലോസ്
വൈസ്പ്രസിഡന്റുമാര്‍ -ശശികുമാര്‍ പിള്ള, സിനോയ് ജേക്കബ്,
ജന. സെക്രട്ടറി - മില്‍ട്ടണ്‍ ജേക്കബ്,
ജോയിന്റ് സെക്രട്ടറി -ബിജോ ഫിലിപ്പ്, സജു ജോസഫ്, ലിയോ മാത്യു.
ട്രഷറര്‍ - ദിജു സെബാസ്റ്റിയന്‍ എന്നിവരെയും എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി ജോബി ഡൊമനിക്, സണ്ണി ജേക്കബ്, ബോബന്‍ സെബാസ്റ്റിയന്‍ , ജോണ്‍സണ്‍ കുര്യന്‍ എന്നിവരെയും തെരഞ്ഞെടുത്തു.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോയി പൗലോസ് പഠനകാലം മുതല്‍ കെഎസ്‌യുവിലൂടെ സംഘടനാ പ്രവര്‍ത്തനം ആരംഭിക്കുകയും വര്‍ക്കിങ് മലയാളി അസോസിയേഷന്റെ സ്ഥാപക നേതാവും കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മുഖ്യ സംഘാടകരിലൊരാളുമാണ്. വൈസ് പ്രസിഡന്റുമാരായ ശശികുമാര്‍ സിനോജ് എന്നിവര്‍ യൂത്ത് കോണ്‍ഗ്രസിലൂടെയാണ് നേതൃനിരയിലേക്ക് എത്തുന്നത്. തുടര്‍ന്ന് ഇവര്‍ കോണ്‍ഗ്രസിലും വിവിധ പോഷക സംഘടനയിലും ഭാരവാഹികളായിട്ടുള്ളവരും കഴിവു തെളിയിച്ചവരുമാണ്.
തുടര്‍ന്ന് നടന്ന യോഗത്തില്‍ ക്രോയിഡോണ്‍ പ്രസിഡന്റ് ജോസി ജോര്‍ജ് ഒഐസിസിയുടെ പ്രസക്തിയും മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളും എന്ന വിഷയത്തെകുറിച്ച് പ്രതിപാദിച്ചു സംസാരിച്ചു. സറേ റീജിയന്‍ പ്രസിഡന്റ് സുനുദത്ത്, ബിജു കാരിയില്‍ , ബിനു മാത്യു തുടങ്ങിയവര്‍ പുതിയ ഭാരവാഹികളെ അനുമോദിച്ച് സംസാരിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം ഗ്ലോബല്‍ മീറ്റിനു ശേഷം അതി വിപുലമായി നടത്തുമെന്ന് ജോയി പൗലോസ് പറഞ്ഞു. മുഴുവന്‍ ഭാരവാഹികളെയും ഒഐസിസി യുകെ കണ്‍വീനര്‍ ടി ഹരിദാസ്, നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രത്യേകമായി അനുമോദിക്കുകയും പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.