നായകനായി മാത്രമല്ല തിരക്കഥാകൃത്തായും ഡാന്‍സറായും കൊറിയോഗ്രാഫറുമായുമെല്ലാം തിളങ്ങിയ വ്യക്തിയാണ് നീരജ് മാധവ്. ഇപ്പോഴിതാ താരം ബോളിവുഡിലേക്ക് കടക്കുകയാണ്.
രാജ്-കൃഷ്ണ എന്ന ബോളിവുഡ് സംവിധായകന്‍ ഒന്നിക്കുന്ന വെബ് ത്രില്ലറില്‍ നീരജും പ്രധാന വേഷത്തിലെത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. മനോജ് വാജ്‌പേയ്, തബു എന്നീ ബോളിവുഡ് പ്രതിഭകള്‍ക്കൊപ്പമാകും നീരജിന്റെ ഹിന്ദിയിലെ അരങ്ങേറ്റം.
സെയ്ഫ് ഇലി ഖാന്‍ നായകനായി എത്തിയ ഗോവ ഗോവ ഗോണ്‍ സംവിധാനം ചെയ്തതും രാജും കൃഷ്ണയും ചേര്‍ന്നാണ്.ആമസോണ്‍ പ്രൈമിലൂടെ പുറത്തിറങ്ങുന്ന വെബ് സീരിസ് ത്രില്ലര്‍ സ്വഭാവത്തിലുള്ളതാണ്.
സെയ്ഫ് അലിഖാന്‍, നവാസുദ്ദീന്‍ സിദ്ദിഖി, മാധവന്‍ എന്നീ താരങ്ങളും വെബ് സീരിസിലുണ്ട്.
മമ്മൂട്ടി നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കമാണ് മലയാളത്തിലെ നീരജിന്റെ പുതിയ ചിത്രം.