നടന്‍ ദിലീപ് സിനിമാ മേഖലയില്‍ ശക്തമായി തിരിച്ചെത്തുന്നു. പ്രൊഫ. ഡിങ്കന്റെ ചിത്രീകരണം വീണ്ടും ആരംഭിക്കാനുള്ള നീക്കത്തിലാണ് താരം. ഇതിനൊപ്പം തന്നെ സംവിധാന വേഷം കൂടി അണിയാനുള്ള ശ്രമത്തിലാണ് താരം.
മമ്മൂട്ടിയെ നായകനാക്കി ദിലീപ് ഉടന്‍ തന്നെ സിനിമാ സംവിധാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രാരംഭ ചര്‍ച്ചകള്‍ നടന്നു. അതോടൊപ്പം അടുത്ത മാസം ഡിങ്കന്റെ ഷൂട്ടിങ് പുനരാരംഭിച്ചേക്കും. ചിത്രത്തിന്റെ ഷൂട്ടിങ് ഒക്ടോബറിലോ നവംബറിലോ ദുബായില്‍ വച്ച് നടത്തിയേക്കും.
ദിലീപ് സംവിധനം ചെയ്യുന്ന സിനിമയില്‍ മമ്മൂട്ടി അഭിനയിക്കാന്‍ തയ്യാറായിട്ടുണ്ടെന്നും ചിത്രം താമസിയാതെ സംഭവിക്കുമെന്നുമാണ് റിപ്പോര്‍ട്ട് .