പ്രിയങ്ക ഒരു കാമുകനുള്ള കാര്യം നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അതാരെന്ന് മാത്രം തുറന്നുപറഞ്ഞിരുന്നില്ല. ഇപ്പോഴിതാ ഊഹാപോഹങ്ങള്‍ക്കിടെ പ്രണയ വാര്‍ത്തയില്‍ കൂടുതല്‍ ചിത്രങ്ങളും പുറത്ത്.
അമേരിക്കന്‍ യുവ ഗായകന്‍ നിക്ക് ജോണ്‍സാണ് പ്രിയങ്കയുടെ കാമുകന്‍. പരിപാടികളിലും പാര്‍ട്ടികളിലും ഇരുവരും കൈകോര്‍ത്ത് നടക്കുന്ന ഫോട്ടോകള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.
ഇക്കുറി നിക്ക് ജോണ്‍സിന്റെ ബന്ധുവിന്റെ വിവാഹത്തിലാണ് പ്രിയങ്ക എത്തിയത്. വിവാഹ വേദിയില്‍ കൈകോര്‍ത്ത് അവരെത്തി. കുടുംബ ചടങ്ങില്‍ നിക്കിന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും ക്ഷണമുണ്ടായിരുന്നില്ല. എന്നാല്‍ ചടങ്ങില്‍ ഉടനീളം പ്രിയങ്ക പങ്കെടുത്തു. പ്രണയം സ്ഥിരീകരിച്ചിരിക്കുകയാണ് ആരാധകര്‍.