ലോകത്തിലെ സിനിമാ പ്രേമികളെ ഭയപ്പെടുത്താന്‍ കന്യാസ്ത്രീ വീണ്ടുമെത്തുന്നു. കോറിന്‍ ഹാര്‍ഡിയുടെ സംവിധാനത്തില്‍ കോണ്‍ജെറിംഗ് എന്ന സിനിമയിലെ വലക്ക് എന്ന കഥാപാത്രത്തെ ആസ്പദമാക്കി ചിത്രീകരിക്കുന്ന സിനിമയാണ് ദ നണ്‍.
കണ്ണടയ്ക്കാതെ മുഴുവന്‍ കാണുക എന്ന പരസ്യവാചകത്തോടെ പുറത്തിറങ്ങിയിരിക്കുന്ന ടീസര്‍ വൈറലായി കഴിഞ്ഞു.
കന്യാസ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഒരു വൈദീകന്‍, കന്യാസ്ത്രീ, ഒരു സഹായി എന്നിവരെ വത്തിക്കാന്‍ നിോഗിക്കുന്നതും അന്വേഷണത്തിന്റെ ഭാഗമായി അവര്‍ റൊമാനില്‍ എത്തുന്നതുമാണ് ചിത്രം.
ഹോണി അരോണ്‍സ് തന്നെയാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ടൈസ ഫര്‍മിഗ, ഡെമിയര്‍ ബിചിര്‍, ഇന്‍ഗ്രിഡ് ബിസു എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ഈ വര്‍ഷം സെപ്തംബര്‍ ഏഴിന് സിനിമ തിയറ്ററിലെത്തുമെന്നാണഅ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത് .