CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 46 Minutes 15 Seconds Ago
Breaking Now

കല ഹാംഷെയര്‍ സംഘടിപ്പിക്കുന്ന അനശ്വര ഗാനങ്ങളുടെ അപൂര്‍വ സംഗമം 'ഓള്‍ഡ് ഈസ് ഗോള്‍ഡ്' സംഗീതാര്‍ച്ചന ഏപ്രില്‍ 27ന്

മലയാള സിനിമാ കുലപതികള്‍ക്ക് പ്രണാമം അര്‍പ്പിച്ച് കല ഹാംഷെയര്‍ സംഘടിപ്പിക്കുന്ന സംഗീതാര്‍ച്ചന അനശ്വര ഗാനങ്ങളുടെ അപൂര്‍വ സംഗമം 'ഓള്‍ഡ് ഈസ് ഗോള്‍ഡ്' എന്ന സംഗീത സന്ധ്യ ഏപ്രില്‍ 27ന് നടത്തപ്പെടുന്നു .

പരിപാടിയില്‍ യുകെയിലെ മികച്ച മലയാളി ഗായകരുടെയും വിശിഷ്ട വ്യക്തിത്വങ്ങളുടെയും സാന്നിധ്യമുണ്ടാകും. ഏപ്രില്‍ 27ന് ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ഹെഡ്ജ് എന്‍സ് വില്ലേജ് ഹാളിലാണ് ഓള്‍ഡ് ഈസ് ഗോള്‍ഡ് അരങ്ങേറുക.

രൂപീകരിച്ച് രണ്ടുവര്‍ഷം തികഞ്ഞപ്പോള്‍ തന്നെ നിരവധി നല്ല കലാസന്ധ്യകള്‍ ഒരുക്കിയ ആത്മവിശ്വാസത്തിലാണ് കല ഹാംഷെയര്‍ ഓള്‍ഡ് ഈസ് ഗോള്‍ഡ് ഒരുക്കുന്നത്. ഏഷ്യാനെറ്റ് യുകെ ഡയറക്ടറും ആനന്ദ് ട്രാവല്‍സ് ഉടമയുമായ ശ്രീകുമാര്‍ ഒരു ഗായകനായി അരങ്ങിലെത്തുന്നുണ്ട്. ഓള്‍ഡ് ഈസ് ഗോള്‍ഡിലെത്തുന്ന കലാകാരന്മാരില്‍ ചിലര്‍ ഇവരാണ്. ഡോ. വിപിന്‍ നായര്‍ , ദിലീപ് രവി, സത്യനാരായണന്‍ എന്നിവര്‍ ഹെവന്‍ലി റോക്ക്‌സ് നോര്‍ത്താംപ്ടണില്‍ നിന്ന് വരുന്നു. ലസ്റ്ററിലെ മെലഡി ലെസ്റ്ററിലെ കലാകാരന്‍മാരായ സ്റ്റാന്‍ലി ദിലീപ് എളമത്ത്, അഭിലാഷ് പോള്‍ , അനീഷ് ജോണ്‍ തുടങ്ങിയവരും ക്രോയിഡണില്‍നിന്ന് സുരേന്ദ്രന്‍ , ശ്രീകുമാര്‍ എന്നിവരും ഡോര്‍സെറ്റില്‍ നിന്ന് ഷാലു ചാക്കോ, അനിതാ ഗിരീഷ് , ബോണ്‍ മൗത്തില്‍നിന്ന് ബിനോയ് മാത്യു, ദീപ സന്തോഷ് എന്നിവരും ബ്ലാക്ക് പൂളില്‍നിന്ന് ജയന്‍ അമ്പാലി , യോവില്‍ നിന്ന് ചന്ദ്രമോഹന്‍ , സൗത്താംപ്ടണില്‍നിന്ന് മാത്യും ചാക്കോ, ഷിബു താണ്ടാന്‍ , പീറ്റര്‍ , റെജി ജോര്‍ജ് എന്നിവരെ കൂടാതെ ഗ്രേസ് മെലോഡിയസിലെ കലാകാരന്‍മാരായ നോബിള്‍ മാത്യു, ഗ്രീസ ജിഷ്ണു, സാന്ദ്രാ ടോം, ജിലു ഉണ്ണികൃഷ്ണന്‍ , ഉണ്ണികൃഷ്ണന്‍ നായര്‍ തുടങ്ങിയവരും സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കും.

കലാ പ്രവര്‍ത്തനത്തിലൂടെ ജീവ കാരുണ്യ പ്രവൃത്തികള്‍ എന്നതാണ് കലയുടെ പ്രവര്‍ത്തന രീതി. അതുകൊണ്ടുതന്നെ ഓള്‍ഡ് ഈസ് ഗോള്‍ഡിന്റെ വേദിയില്‍ സമാഹരിക്കുന്ന തുക നടനും കാഥികനുമായ വിഡി രാജപ്പന്റെ ചികിത്സാ സഹായത്തിനാണ് മാറ്റിവയ്ക്കുന്നത്. കല പ്രസിഡന്റ് സിബി മാത്യു, ജന. സെക്രട്ടറി ജയിസണ്‍ മാത്യു, ചാണ്ടി ഈരയില്‍ , ഉണ്ണികൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ അടങ്ങുന്ന കമ്മിറ്റി പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

സിബി മാത്യു - 07790854050

ജെയ്‌സണ്‍ മാത്യു -07872938694

ഉണ്ണികൃഷ്ണന്‍ നായര്‍ -07980378426.

 

 




കൂടുതല്‍വാര്‍ത്തകള്‍.