മലയാളികള്‍ സമയം കൊല്ലാന്‍ നടത്തുന്ന ഏറ്റവും പ്രമുഖവിനോദങ്ങളിലൊന്നാണ് ചീട്ടുകളി .
യു, കെയിലും സംഘം ചേര്‍ന്നുള്ള ചീട്ടുകളി കുറവല്ല. യു. കെ. യില്‍ ആദ്യമായി മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസ്സോസ്സിയേഷനും (MMCA) സെവന്‍സ് ക്ലബ് മാഞ്ചസ്റ്റര്‍ സംയുക്തമായി നടത്തുന്ന ഓള്‍ യു. കെ. റമ്മികളി മത്സരത്തിലേക്ക് എല്ലാ ചീട്ടുകളി പ്രേമികളേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു. ഇക്കഴിഞ്ഞ പത്തു വര്‍ഷമായി മാഞ്ചസ്റ്ററിലുള്ള വിഥിന്‍ഷോയില്‍ നല്ലരീതിയില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു ക്ലബ്ബാണ് സെവന്‍സ് ക്ലബ്ബ് മാഞ്ചസ്റ്റര്‍. ഈ വരുന്ന ജൂണ്‍ പതിനഞ്ചാം തിയ്യതി രാവിലെ 9.30 മുതല്‍ മാഞ്ചസ്റ്ററിലുള്ള വിഥിന്‍ഷോയില്‍ വച്ച് നടത്തുന്ന ഓള്‍ യു. കെ റമ്മികളി മത്സരത്തിന് ഒന്നാം സമ്മാനം 501 പൗണ്ടും, രാണ്ടം സമ്മാനം 251 പൗണ്ടും, മൂന്നാം സമ്മാനം 101 പൗണ്ടും അന്നേ ദിവസം തന്നെ നല്‍കുന്നതാണ്. ഈ മത്സരം സെവന്‍സ് ക്ലബ്ബിന്റെ മേല്‍നോട്ടത്തിലും നിബന്ധനകളുടെ അടിസ്ഥാത്തിലുമായിരിക്കും നടത്തപ്പെടുന്നത്. വിശദവിവരങ്ങള്‍ക്ക് താഴെപ്പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.
സാബു ചാക്കോ -07853302858,
ജോണി ചാക്കോ -07725545368
ആഷന്‍പോള്‍ -07886277470