
















                    	
                    
ബാല്യം മുതലേ ആഴമായ ദൈവ സ്‌നേഹത്തില്‍ വളരുന്നതിനും വിശ്വാസത്തിന്റെ ആഴമായ അടിത്തറ ചെറുപ്രായത്തില്‍ തന്നെ നമ്മുടെ കുട്ടികളില്‍ രൂപപ്പെടുത്തുന്നതിനുംവേണ്ടി എട്ടുവയസുമുതല്‍ 15 വയസുവരെയുള്ള കുട്ടികള്‍ക്കായി വിഗനില്‍ ഏകദിന ധ്യാനം സംഘടിപ്പിക്കുന്നു. ദീര്‍ഘനാളായി കുട്ടികള്‍ക്കും യുവാക്കള്‍ക്കും ധാരാളം ശുശ്രൂഷകള്‍ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും നടത്തിവരുന്ന ജീസസ് യൂത്ത് യുകെ ടീം ആണ് ഈ ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്. മെയ് 25ന് ശനിയാഴ്ച രാവിലെ 10 മണിമുതല്‍ വൈകുന്നേരം നാലുമണിവരെയാണ് ശുശ്രൂഷകള്‍ നടത്തപ്പെടുന്നത്.
വിവിധ പ്രായത്തിലുള്ള കുട്ടികളെ പ്രത്യേകം പ്രത്യേകം ഗ്രൂപ്പുകളായി തിരിച്ച് അവരുടെ പ്രായത്തിനനുസരിച്ചുള്ള പ്രത്യേക ശുശ്രൂഷകളാണ് ഈ ധ്യാനത്തില്‍ നടത്തപ്പെടുക. കുട്ടികള്‍ക്കായുള്ള വി. കുര്‍ബാന , കുമ്പസാരം, വചന പ്രഘോഷണം, പ്രത്യേക സെമിനാറുകള്‍ എന്നിവയിലൂടെ നാളെയുടെ വാഗ്ദാനങ്ങളായ നമ്മുടെ മക്കളുടെ ശോഭനമായ ഭാവി ദൈവിക പദ്ധതിയനുസരിച്ച് രൂപപ്പെടുത്തുവാനും ദൈവം ദാനമായി നല്‍കിയ മക്കളിലൂടെ ഓരോ കുടുംബങ്ങളും അനുഗ്രഹം  പ്രാപിക്കുവാനും എല്ലാ കുട്ടികളെയും ഈ ധ്യാനത്തിലേക്ക് ക്ഷണിക്കുന്നു.
 
 ധ്യാനം നടക്കുന്ന വേദിയുടെ അഡ്രസ് : 
St. Marys Church Parish Centre, Standishgate, Wigan, WN1 1XP.
 
 വിശദ വിവരങ്ങള്‍ക്ക്:
 
 ഷിബു - 07530904446.
ബിനു - 07533179750
തങ്കച്ചന്‍ - 07956069257