CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 14 Minutes 46 Seconds Ago
Breaking Now

സ്ലീവ്‌ലെസ് ക്രോപ് ടോപ്പണിഞ്ഞ് യാത്രക്കാരി ; വിമാനത്തില്‍ കയറ്റില്ലെന്ന് ഭീഷണി ; സംഭവം വിവാദത്തില്‍

സുരക്ഷാ പരിശോധന കഴിഞ്ഞ് വിമാനത്തില്‍ കയറാനെത്തിയപ്പോഴാണ് ശരീരം മറക്കുന്ന വസ്ത്രമിടണമെന്ന് എയര്‍ലൈന്‍സ് ജീവനക്കാര്‍ വാശിപിടിച്ചത്.

സ്ലീവ്‌ലെസ് ടോപ്പണിഞ്ഞ യാത്രക്കാരിയോട് ശരീരം മറയ്ക്കുന്ന വസ്ത്രം ധരിക്കാന്‍ ആവശ്യപ്പെട്ട് എയര്‍ലൈന്‍ ജീവനക്കാര്‍. ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് പോകുകയായിരുന്ന തോമസ് കുക്ക് എയര്‍ലൈന്‍സിലാണ് സംഭവം.

കൈകളും വയറിന്റെ ഭാഗവും കാണുന്ന ക്രോപ് ടോപ്പും ഹൈവെയ്സ്റ്റ് പാന്റ്‌സുമായിരുന്നു ഇമിലി ഒകോണറുടെ വേഷം. സുരക്ഷാ പരിശോധന കഴിഞ്ഞ് വിമാനത്തില്‍ കയറാനെത്തിയപ്പോഴാണ് ശരീരം മറക്കുന്ന വസ്ത്രമിടണമെന്ന് എയര്‍ലൈന്‍സ് ജീവനക്കാര്‍ വാശിപിടിച്ചത്.

ഇമിലി പ്രതിഷേധം അറിഞ്ഞു.സ്ത്രീ വിരുദ്ധവും ലജ്ജാകരവുമായ അനുഭവമാണ് തനിക്ക് നേരിട്ടതെന്ന് ഇമിലി പ്രതികരിച്ചു. തന്റെ വസ്ത്രധാരണം ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയോ എന്ന ചോദ്യത്തിന് സഹയാത്രികള്‍ മറുപടി പറഞ്ഞില്ല. വാക്കു തര്‍ക്കം രൂക്ഷമായതോടെ യുവതിയുടെ ബന്ധു നല്‍കിയ ജാക്കറ്റ് ധരിച്ച് വിമാനത്തില്‍ കയറുകയായിരുന്നു . അതേസമയം ജീവനക്കാരുടെ പെരുമാറ്റത്തില്‍ ക്ഷമ ചോദിച്ച് തോമസ് കുക്ക് എയര്‍ലൈന്‍ അധികൃതര്‍ രംഗത്തുവന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.