പിന്തുണയ്ക്കും ദക്ഷിണേഷ്യന്‍ മേഖലയിലെ റഷ്യയുടെ നിലപാടിനും നന്ദി അറിയിച്ച് പാകിസ്ഥാന്‍. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ബീജിങില്‍ വെച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ കണ്ടപ്പോഴാണ് നന്ദി പ്രകാശിപ്പിച്ചത്. 'ഇന്ത്യയുമായുള്ള നിങ്ങളുടെ ബന്ധത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു'വെന്ന് പറഞ്ഞ ഷഹബാസ് ഷെരീഫ്, 'ഞങ്ങള്‍ക്കും റഷ്യയുമായി ശക്തമായ ബന്ധം സ്ഥാപിക്കാന്‍ താല്‍പ്പര്യമുണ്ട്' എന്ന് അറിയിച്ചു. ഷഹബാസ് ഷെരീഫ് ഇത് പറഞ്ഞപ്പോള്‍ പുടിന്‍ തലയാട്ടി. പുടിന്‍ വളരെ ഊര്‍ജ്ജസ്വലനായ നേതാവാണെന്നും ഷെരീഫ് പ്രശംസിച്ചു.
ഇന്ത്യ പതിറ്റാണ്ടുകളായുള്ള റഷ്യന്‍ സൌഹൃദം ഊട്ടിയുറപ്പിച്ച സമയത്താണ് പാകിസ്ഥാനും റഷ്യയുമായി കൂടുതല്‍ അടക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചത്. ഇന്ത്യ ചൈനയുമായുള്ള ബന്ധവും മെച്ചപ്പെടുത്തുകയാണ്. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയ്ക്കതിരെ തീരുവ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്.