ലൈംഗിക പീഡനത്തിന് ഇരയാകുകയും, മുഖത്തെ തോലുരിക്കുകയും ചെയ്ത നിലയില്‍ കൗമാരക്കാരിയുടെ മൃതദേഹം കണ്ടെത്തി. പള്ളിയിലേക്ക് പോകും വഴിയാണ് 17കാരി ക്രിസ്റ്റീന്‍ സിലാവാനെ തട്ടിക്കൊണ്ടുപോയത്. മൂന്ന് പുരുഷന്‍മാര്‍ക്കൊപ്പം വൈകുന്നേരം അവസാനമായി കണ്ടതിന് ശേഷം ക്രിസ്റ്റീന്റെ മൃതദേഹമാണ് കണ്ടെത്തുന്നത്.
ലാപു ലാപു നഗരത്തിലെ കൃഷിയിടത്തില്‍ അര്‍ദ്ധനഗ്‌നമായ നിലയിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം. ക്രിസ്റ്റീന്റെ മുഖത്തെ തൊലിയുരിച്ച് കളഞ്ഞിരുന്നതിനാല്‍ തലയോട്ടിയും, പല്ലും, കണ്ണും, മുടിയും മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. 17കാരി ലൈംഗിക പീഡനം നേരിട്ടതായി പോലീസ് സംശയിക്കുന്നു.
മയക്കുമരുന്ന് ഉപയോഗിക്കാതെ ഇത്രയും ക്രൂരത പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് പോലീസ് കരുതുന്നു. ക്രൂരമായ ആചാരത്തിന്റെ ഭാഗമായാകാം പെണ്‍കുട്ടിയുടെ മുഖം വികൃതമാക്കിയത്. പള്ളിയില്‍ പോയി മകളെ രാത്രിയായിട്ടും കാണാതെ വന്നതോടെയാണ് അമ്മ ആശങ്കാകുലയായത്. ഇവര്‍ പോലീസിനെ വിവരം അറിയിച്ചു. ഈ സമയത്ത് ചില പ്രദേശവാസികള്‍ വികൃതമാക്കിയ മൃതദേഹം കണ്ടതായി അധികൃതര്‍ക്ക് വിവരം നല്‍കിയിരുന്നു.
ക്രിസ്റ്റീനൊപ്പം ഒടുവില്‍ ഉണ്ടായിരുന്ന മൂന്ന് പുരുഷന്‍മാരെ കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തുവരാനുണ്ട്.