CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 39 Minutes 16 Seconds Ago
Breaking Now

രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്ടര്‍ ഇറക്കാനും അനുമതി നിഷേധിച്ച് മമതാ സര്‍ക്കാര്‍; കോണ്‍ഗ്രസ് അധ്യക്ഷന്റെ തെരഞ്ഞെടുപ്പ് റാലി റദ്ദാക്കി

എഐസിസി മേധാവിയുടെ റാലിയെക്കുറിച്ച് തനിക്ക് യാതൊരു വിവരവും ഉണ്ടായിരുന്നില്ലെന്നാണ് ബംഗാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ്

ബിജെപി നേതാക്കളുടെ ഹെലികോപ്ടറുകള്‍ ഇറക്കാന്‍ അനുമതി നിഷേധിച്ച പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുമെതിരെ വാളോങ്ങുന്നു. രാഹുല്‍ എത്താനിരുന്ന ഹെലികോപ്ടറിന് ലാന്‍ഡ് ചെയ്യാനുള്ള അനുമതി നിഷേധിച്ച് കൊണ്ടാണ് മമതാ സര്‍ക്കാര്‍ വിവാദത്തിലായിരിക്കുന്നത്. ഇതോടെ സിലിഗുരിയില്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്ന റാലി അദ്ദേഹത്തിന് റദ്ദാക്കേണ്ടി വന്നു. 

ഏപ്രില്‍ 14ന് സ്ഥലത്തെ പോലീസ് ഗ്രൗണ്ടില്‍ ഹെലികോപ്ടര്‍ ഇറക്കാനുള്ള അനുമതിയാണ് തേടിയതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, പാര്‍ട്ടിയുടെ ഡാര്‍ജലിംഗ് ലോക്‌സഭാ സ്ഥാനാര്‍ത്ഥിയുമായ ശങ്കര്‍ മലാകാര്‍ വ്യക്തമാക്കി. എന്നാല്‍ രാഹുലിന്റെ ഹെലികോപ്ടറിന് അനുമതി നിഷേധിക്കുകയായിരുന്നു. അനുമതി ലഭിക്കാതെ വന്നതോടെ റാലി റദ്ദാക്കേണ്ടി വന്നതായി മലാകാര്‍ കൂട്ടിച്ചേര്‍ത്തു. 

കോണ്‍ഗ്രസ് ഹെലികോപ്ടര്‍ ഇറക്കാന്‍ അനുമതി തേടിയെങ്കിലും നിഷേധിച്ചതായി സിലിഗുരി പോലീസ് കമ്മീഷണര്‍ ബിഎല്‍ മീണ സ്ഥിരീകരിച്ചു. ഒരു പ്രത്യേക ഗ്രൗണ്ടിലെ അനുമതിയാണ് നിഷേധിച്ചത്. ചില നിയമങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് ഇത്. പക്ഷെ കോണ്‍ഗ്രസ് പകരം വേദിയുമായി എത്തിയില്ല, മീണ പറയുന്നു. സംഭവത്തോടെ ആരോപണപ്രത്യാരോപണങ്ങള്‍ രൂക്ഷമായി പ്രചരിക്കുകയാണ്. 

എന്നാല്‍ എഐസിസി മേധാവിയുടെ റാലിയെക്കുറിച്ച് തനിക്ക് യാതൊരു വിവരവും ഉണ്ടായിരുന്നില്ലെന്നാണ് ബംഗാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോമന്‍ മിത്രയും നിലപാട്. സംസ്ഥാന നേതൃത്വത്തെ അറിയിക്കാതെ ചില സ്ഥാനാര്‍ത്ഥികള്‍ നേരിട്ട് റാലികള്‍ സംഘടിപ്പിക്കാന്‍ ഇറങ്ങിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഒരു മുതിര്‍ന്ന നേതാവ് വെളിപ്പെടുത്തി. മമതയും, രാഹുലും ഒരേ ചേരിയില്‍ കൈകോര്‍ക്കുമെന്ന് കരുതി ഇരിക്കവെയാണ് ഈ പ്രശ്‌നം ഉടലെടുത്തത്. 




കൂടുതല്‍വാര്‍ത്തകള്‍.