CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Seconds Ago
Breaking Now

ഇന്‍സ്റ്റാഗ്രാമില്‍ നിന്നും പണമുണ്ടാക്കാന്‍ മോഹിക്കുന്നവര്‍ക്ക് തിരിച്ചടിയുമായി കമ്പനിയുടെ 'ലൈക്ക്' പണി

ലൈക്കുകളുടെ എണ്ണം കാണികളില്‍ നിന്നും മറച്ചുപിടിക്കാനുള്ള പരീക്ഷണങ്ങളാണ് ഫേസ്ബുക്ക് നടത്തുന്നത്

ഇന്‍സ്റ്റാഗ്രാം വഴിയാണ് ഇന്‍ഫ്‌ളുവെന്‍സേഴ്‌സ്, അഥവാ പോസ്റ്റുകള്‍ വഴി സമൂഹത്തില്‍ സ്വാധീനം സൃഷ്ടിക്കുന്നവര്‍ എന്ന വാക്ക് ഓണ്‍ലൈന്‍ ലോകത്ത് പ്രചാരത്തിലായത്. ഇന്‍സ്റ്റാഗ്രാം ലോകത്ത് ഈ പദവിയില്‍ എത്താന്‍ ആഗ്രഹിക്കുന്നര്‍ ഇതിനായി ലൈക്കും, ഷെയറും, കമന്റുമെല്ലാം കൂട്ടാനുള്ള പെടാപ്പാടിലാണ്. സ്വാധീന ശക്തിയുള്ളവര്‍ എന്നാല്‍ എന്താണെന്ന് സംശയമുണ്ടോ? സംഗതി ഇതാണ്, ഒരു സിനിമാ താരമാണെന്ന് കരുതുക. അവര്‍ ഇടുന്ന ചിത്രത്തിന് ആരാധകര്‍ വേണ്ടുവോളം ലൈക്കും, കമന്റും ഒക്കെ നല്‍കും. യഥാര്‍ത്ഥത്തില്‍ ആ ചിത്രത്തില്‍ അവര്‍ അണിഞ്ഞ വസ്ത്രമോ, ചാരിനില്‍ക്കുന്ന കാറോ, കസേരയോ മുതല്‍ എന്തും പരസ്യമാകാം. അതിനായി കമ്പനികള്‍ ഇവര്‍ക്ക് പണം നല്‍കും. സാധാരണക്കാര്‍ക്കും ഈ വിധം ഇന്‍ഫ്‌ളുവന്‍സ് സൃഷ്ടിച്ച് ബിസിനസ്സ് മോഡലുകളാകാം എന്നതാണ് സാധ്യത. 

പക്ഷെ ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിംഗ് പ്ലാറ്റ്‌ഫോം രഹസ്യമായി പുതിയൊരു പരീക്ഷണം നടത്തുന്നതായാണ് റിപ്പോര്‍ട്ട്. ഇത് ഇന്‍സ്റ്റാഗ്രാമില്‍ പണം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടിയാകുമെന്നാണ് ആശങ്ക. ലൈക്കുകളുടെ എണ്ണം കാണികളില്‍ നിന്നും മറച്ചുപിടിക്കാനുള്ള പരീക്ഷണങ്ങളാണ് ഫേസ്ബുക്ക് നടത്തുന്നത്. ഫോളോവേഴ്‌സ് പോസ്റ്റുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ വേണ്ടിയാണ് ഇതെന്ന് പറയപ്പെടുന്നു. 

ഇതനുസരിച്ച് പോസ്റ്റ് പങ്കുവെയ്ക്കുന്നവര്‍ക്ക് മാത്രമാകും തങ്ങള്‍ക്ക് എത്ര ലൈക്ക് കിട്ടിയെന്ന് മനസ്സിലാക്കുക. എന്നാല്‍ ഈ പരീക്ഷണം നടത്തുന്നുവെന്ന റിപ്പോര്‍ട്ട് ഇന്‍സ്റ്റാഗ്രാം വക്താവ് നിരാകരിച്ചു. എന്നിരുന്നാലും ഇന്‍സ്റ്റാഗ്രാമിലുള്ള സമ്മര്‍ദം കുറയ്ക്കാനുള്ള വഴികളെക്കുറിച്ച് പതിവായി ചിന്തിക്കുന്നതായി വക്താവ് സമ്മതിച്ചു. ലൈക്കുകളുടെ എണ്ണം കാണാതാകുന്നതോടെ ഇത് ഉപയോഗിക്കുന്ന രീതി തന്നെ മാറും. 




കൂടുതല്‍വാര്‍ത്തകള്‍.