ഒരു സ്ത്രീയെ അല്ലെങ്കില്‍ പുരുഷനെ കല്ല്യാണം കഴിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ വിചിത്രമായ ലോകത്ത് വിവാഹങ്ങള്‍ ഇതിലേറെ വിചിത്രമാകുകയാണ്. കെട്ടുകഥകളിലേതിന് സമാനമായി സുന്ദരനായ, ശക്തനായ, ദൃഢഗാത്രനായ ഒരു വരനെയാണ് ഈ ഓസ്‌ട്രേലിയക്കാരി തെരഞ്ഞെടുത്തത്. ആരാണ് ഈ വരനെന്നല്ലേ, ഫ്രാന്‍സിലെ ഒരു പാലം!
വായിച്ചത് തെറ്റിപ്പോയതല്ല, സിഡ്‌നി സ്വദേശിനി ജോഡി റോസ് വിവാഹം ചെയ്തത് ഒരു പാലത്തെ തന്നെ. സാത്താന്റെ പാലം എന്നറിയപ്പെടുന്ന ലി പോണ്ട് ഡ്യൂ ഡയബിളിനെയാണ് ഇവര്‍ കല്ല്യാണം ചെയ്തത്. ഫ്രാന്‍സിലെ സെറെതിലുള്ള ടെക് നദിക്ക് കുറുകെയാണ് പാലം സ്ഥിതി ചെയ്യുന്നത്. 14ാം നൂറ്റാണ്ടിലെ കല്ല് പാലവുമായി ഇവര്‍ പ്രണയത്തില്‍ വീണതോടെയാണ് വിവാഹത്തിലേക്ക് കാര്യങ്ങള്‍ നീണ്ടത്.
ഫ്രാന്‍സിലേക്ക് ഒരു യാത്ര പോയപ്പോഴാണ് സാത്താന്‍ പാലത്തെ ജോഡി റോസ് ആദ്യമായി കാണുന്നത്. 14 പേരെ അതിഥികളായി ക്ഷണിച്ചാണ് അവര്‍ ഭാര്യയും, ഭര്‍ത്താവുമായി മാറിയത്. സമീപ പട്ടണമായ സെന്റ്ജീന്‍ഡെഫോസിലെ മേയര്‍ വരെ ചടങ്ങ് ആശിര്‍വദിക്കാന്‍ എത്തി. ജീവനില്ലാത്ത വസ്തുവിനെ എങ്ങിനെ വിവാഹം കഴിക്കുമെന്ന് ചോദിച്ചാല്‍ റോസിന്റെ മറുപടി ഇതാണ്
'പാലം എത്ര സുന്ദരമാണ്. ഒരു വധുവിനെ പോലെയാണ് ഞാന്‍ വിവാഹിതയായത്. ജീവനുള്ള ഒരാളെ വിവാഹം കഴിച്ചത് പോലെ തന്നെയാണ് അനുഭവം', റോസ് പറയുന്നു