CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 34 Seconds Ago
Breaking Now

കെ സി വേണുഗോപാല്‍ ബഫൂണും സിദ്ധരാമയ്യ ധിക്കാരിയുമാണ് ; എക്‌സിറ്റ് പോള്‍ ഫലം വന്നതോടെ കര്‍ണാടകയില്‍ അടി ; ഗുരുതര വിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എ

''എന്റെ നേതാവ് രാഹുല്‍ജിയോട് ഈ കാര്യത്തില്‍ സഹതാപമാണ് തോന്നുന്നത്.'

എന്‍ഡിഎയ്ക്ക് വിജയ സാധ്യത പ്രവചിക്കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കര്‍ണാടകയില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നു. കര്‍ണാടകയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ റോഷന്‍ ബെയ്ഗ് ഗുരുതര ആരോപണമാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ ഉന്നയിച്ചിരിക്കുന്നത്.

കെ സി വേണുഗോപാല്‍ ബഫൂണും സിദ്ധരാമയ്യ ധിക്കാരിയും ദിനേശ് ഗുണ്ടുറാവു പരാജയവുമാണെന്നായിരുന്നു റോഷന്‍ ബെയ്ഗിന്റെ പ്രസ്താവന. എന്റെ നേതാവ് രാഹുല്‍ജിയോട് ഈ കാര്യത്തില്‍ സഹതാപമാണ് തോന്നുന്നത്. വേണുഗോപാലിനെ പോലുള്ള ബഫൂണുകള്‍, സിദ്ധരാമയ്യയുടെ ധികാരം, ഗുണ്ടുറാവുവിന്റെ കഴിവില്ലായ്മ എന്നിവ മൂലം ഫലമിങ്ങനെയായിരിക്കുകയാണെ്‌നാണ് റോഷന്‍ പറയുന്നത്.

പാര്‍ട്ടിയില്‍ തഴയപ്പെട്ടതിന്റെ നിരാശയിലാണ് ഇത്തരം വിമര്‍ശനമെന്നാണ് റിപ്പോര്‍ട്ടുകള്‍ .




കൂടുതല്‍വാര്‍ത്തകള്‍.