CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 54 Minutes 19 Seconds Ago
Breaking Now

കര്‍ണാടകയില്‍ സംഭവിച്ചത് മാജിക് ; ഒന്നുമല്ലാത്തിരുന്നിടത്ത് നിന്ന് വന്‍ നേട്ടം കൊയ്ത് ബിജെപിയുടേ തേരോട്ടം

സഖ്യത്തിനെതിരായ വികാരവും സര്‍ക്കാരിലെ തമ്മിലടിയും മോദി പ്രഭാവവും അവരെ തുണച്ചു. ഒമ്പതില്‍ നിന്ന് ഒന്നിലേക്ക് ചുരുങ്ങി കോണ്‍ഗ്രസ്

കര്‍ണാടകത്തില്‍ ബിജെപി തരംഗത്തില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം. 28ല്‍ 25 സീറ്റുകളില്‍ ബിജെപി മുന്നേറിയപ്പോള്‍ കോണ്‍ഗ്രസും ജെഡിഎസും ഓരോ സീറ്റിലൊതുങ്ങി. മുന്‍ പ്രധാനമന്ത്രി ദേവഗൗഡയും കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വീരപ്പമൊയ്!ലിയും തോല്‍വിയറിഞ്ഞു. മാണ്ഡ്യയില്‍ മുഖ്യമന്ത്രിയുടെ മകനെ സുമലത അംബരീഷ് വീഴ്ത്തി.

22 സീറ്റ് കിട്ടുമെന്ന് പറഞ്ഞുകൊണ്ടിരുന്ന ബിഎസ് യെദ്യൂരപ്പയെപ്പോലും ഞെട്ടിക്കുന്നതാണ് കര്‍ണാടകത്തില്‍ ബിജെപിയുടെ വിജയം. സ്വാധീനമേഖലകളില്‍ പോലും കോണ്‍ഗ്രസും ജെഡിഎസും വീണു. 2014ലേത് പോലെ വടക്കന്‍ കര്‍ണാടകത്തില്‍ ഒതുങ്ങാതെ മൈസൂരു മേഖലയിലും ബിജെപി ചുവടുറപ്പിച്ചു. കാലിടറിയവരില്‍ ദള്‍ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ മുതല്‍ മുന്‍ മുഖ്യമന്ത്രി വീരപ്പമൊയ്!ലി വരെയുളളവരുണ്ട്.സിറ്റിങ് സീറ്റുകളെല്ലാം ബിജെപി നിലനിര്‍ത്തി. സദാനന്ദ ഗൗഡയും ശോഭ കരന്തരലജയും തേജസ്വി സൂര്യയും ജയിച്ചു.സഖ്യത്തിനെതിരായ വികാരവും സര്‍ക്കാരിലെ തമ്മിലടിയും മോദി പ്രഭാവവും അവരെ തുണച്ചു. ഒമ്പതില്‍ നിന്ന് ഒന്നിലേക്ക് ചുരുങ്ങി കോണ്‍ഗ്രസ്

ജെഡിഎസും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടിയിരുന്ന കോലാറിലും ചിക്കബെല്ലാപുരയിലും ബിജെപിയാണ് ജയിച്ചത്. തോറ്റത് കെ എച്ച് മുനിയപ്പയും വീരപ്പമൊയ്!ലിയും. ബെംഗളൂരു റൂറലില്‍ ഡി കെ ശിവകുമാറിന്റെ സഹോദരന്‍ ഡി കെ സുരേഷിന്റെ ജയമാണ് കോണ്‍ഗ്രസിന് ആശ്വാസം. ഗൗഡ കുടുംബത്തിന് ഓര്‍ക്കാപ്പുറത്തേറ്റ അടിയായി തുമകൂരുവില്‍ ദേവഗൗഡയുടെ തോല്‍വി. 

തട്ടകമായ മാണ്ഡ്യയില്‍ ബിജെപി പിന്തുണയോടെ മത്സരിച്ച സുമലത അംബരീഷിനോട് നിഖില്‍ കുമാരസ്വാമിയും തോറ്റതോടെ ജെഡിഎസ് ക്യാമ്പില്‍ മൗനം. ഹാസനില്‍ ദേവഗൗഡയുടെ മറ്റൊരു ചെറുമകന്‍ പ്രജ്വല്‍ ജയിച്ചു. അല്ലെങ്കില്‍ തന്നെ ഉടക്കിലുള്ള കുമാരസ്വാമി കോണ്‍ഗ്രസിനോടുള്ള എതിര്‍പ്പ് പരസ്യമാക്കിയേക്കും. ഇനി കര്‍ണാടക പുകയുമെന്ന് ചുരുക്കം.

 




കൂടുതല്‍വാര്‍ത്തകള്‍.