CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 15 Minutes 53 Seconds Ago
Breaking Now

കൂവല്‍ നിര്‍ത്തി കൈയ്യടിക്കാന്‍ പറയാന്‍ എന്താണ് അവകാശം ;കൊഹ്ലിയ്‌ക്കെതിരെ മുന്‍ ഇംഗ്ലീഷ് താരം

കാണികളോട് കൂവല്‍ നിര്‍ത്താനും സ്മിത്തിനായി കയ്യടിക്കാന്‍ പറയാനും കൊഹ്ലിക്ക് അവകാശമില്ലെന്നാണ് കോമ്പ്ടണ്‍ പറയുന്നത്

ലോകകപ്പില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടന്ന മത്സരത്തിനിടെ ഏറ്റവും മനോഹരമായ നിമിഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലി ആരാധകരോട് നിശബ്ദരാകാന്‍ പറഞ്ഞതായിരുന്നു. ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെ കൂവി വിളിച്ചപ്പോഴായിരുന്നു കൊഹ്ലിയുടെ ഇടപെടല്‍. മത്സര ശേഷം വാര്‍ത്താ സമ്മേളനത്തില്‍ ആരാധകരുടെ പ്രവൃത്തിയില്‍ കൊഹ്ലി ക്ഷമ ചോദിക്കുകയും ചെയ്തു.

എന്നാല്‍ ക്യാപ്റ്റനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് താരമായ നിക്ക് കോമ്പ്ടണ്‍. കാണികളോട് കൂവല്‍ നിര്‍ത്താനും സ്മിത്തിനായി കയ്യടിക്കാന്‍ പറയാനും കൊഹ്ലിക്ക് അവകാശമില്ലെന്നാണ്  കോമ്പ്ടണ്‍ പറയുന്നത്. ട്വിറ്റര്‍ വീഡിയോയിലൂടെ ആയിരുന്നു കോമ്പ്ടണ്‍ന്റെ പ്രതികരണം

ബൗണ്ടറി ലെയ്‌നില്‍ ഫീല്‍ഡ് ചെയ്യവേയാണ് സ്മിത്തിനെ കാണികള്‍ കൂവിയത്. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് സ്മിത്തിന് വിലക്ക് നേരിടേണ്ടിവന്നു. ഇതിനെ തുടര്‍ന്നാണ് കാണികളുടെ പരിഹാസം. എന്നാല്‍ ബാറ്റിങ് നിര്‍ത്തി കാണികളോട് കൂവല്‍ നിര്‍ത്താന്‍ കൊഹ്ലി ആവശ്യപ്പെടുകയായിരുന്നു. കൊഹ്ലി ഇതിനിടെ സ്മിത്തിന് കൈ കൊടുക്കുകയും ചെയ്തു.




കൂടുതല്‍വാര്‍ത്തകള്‍.