കര്‍ഷകര്‍ക്ക് നല്‍കിയ വാക്ക് നിറവേറ്റി അമിതാഭ് ബച്ചന്‍. ബിഹാറിലെ 2100 കര്‍ഷകരുടെ ലോണടച്ച് തീര്‍ത്താണ് ബിഗ്ബി വാക്കു പാലിച്ചത്. ബച്ചന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.
ബാങ്കുകളുമായി ചേര്‍ന്ന് ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെയാണ് ബച്ചന്‍ കര്‍ഷകരുടെ ബാധ്യത ഏറ്റെടുത്തത്. നേരത്തെ യുപിയിലെ ആയിരത്തോളം കര്‍ഷകരുടെ ലോണ്‍ അടക്കാനും സഹായം നല്‍കിയിരുന്നു. ആന്ധ്രയിലും മഹാരാഷ്ട്രയിലും കര്‍ഷകരുടെ കടബാധ്യത ബിഗ്ബി ഏറ്റെടുത്തിരുന്നു.
നമുക്ക് വേണ്ടി ജീവന്‍ ത്യജിക്കുന്ന കര്‍ഷകര്‍ക്കായി എന്തെങ്കിലും സഹായം ചെയ്യുന്നത് സന്തോഷം തോന്നുന്ന കാര്യമാണെന്നാണ് ബിഗ്ബി പറയുന്നത്. വിദര്‍ഭയിലെ കര്‍ഷകരെ സഹായിച്ച അദ്ദേഹം കര്‍ഷകരെ ആത്മഹത്യയില്‍ നിന്ന് രക്ഷിക്കുകയാണ്. ഭാര്യ ജയാ ബച്ചനേയും മകന്‍ അഭിഷേക് ബച്ചനേയും കടം വീട്ടല്‍ കാര്യങ്ങളില്‍ ചുമതലപ്പെടുത്തിയിരിക്കുകയാണ് .