13 കാരനെ ചാവേറാക്കി ബോംബാക്രമണം. അഫ്ഗാനിസ്ഥാനില്‍ വിവാഹാഘോഷങ്ങള്‍ക്കിടയില്‍ ബോംബു പൊട്ടി 5 പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. അഫ്ഗാന്‍ പ്രോ ഗവണ്‍മെന്റിന്റെ കമാന്‍ഡറായ മാലിക് ടൂര്‍ നടത്തിയ വിവാഹ സല്‍ക്കാരത്തിനിടെയാണ് ആക്രമണം. മാലിക് ടൂറും മരിച്ചു.
മാലിക് തന്നെയായിരുന്നു ആക്രമകാരികളുടെ ലക്ഷ്യം എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവം നടന്ന അഫ്ഗാനിലെ നംഗര്‍ഹാര്‍ എന്ന സ്ഥലത്ത് താലിബാന്റെയും ഐഎസ് ഭീകരരുടേയും സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.