ആത്മാര്‍ത്ഥത കാണിക്കുമ്പോള്‍ കൈയടിച്ചില്ലെങ്കിലും ഇതിനെ വിമര്‍ശിക്കുന്നത് ചിലരുടെ ശീലമാണ്. 17 വര്‍ഷക്കാലം ടെസ്‌കോ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്ത ഒരു വ്യക്തിയെ കടയില്‍ നിന്നും മോഷണം നടത്താന്‍ ശ്രമിച്ച ആളെ ഓടിച്ചിട്ടതിന്റെ പേരില്‍ പുറത്താക്കിയാല്‍ എന്ത് സംഭവിക്കും? ആത്മാര്‍ത്ഥതയുള്ള ആ ജീവനക്കാരന്‍ വേദന സഹിക്കാന്‍ കഴിയാതെ ജീവനൊടുക്കി!
മികച്ച സേവനത്തിനുള്ള അവാര്‍ഡ് വരെ നേടിയ 49-കാരനായ ഷോണ്‍ വിന്‍സ്റ്റാന്‍ലിയെയാണ് കള്ളന് പിന്നാലെ ഓടിയെന്ന കാരണത്താല്‍ ജോലിയില്‍ നിന്നും പുറത്താക്കിയത്. കഴിഞ്ഞ വര്‍ഷം മെയില്‍ നടന്ന കവര്‍ച്ചയില്‍ തോക്ക് ചൂണ്ടിയാണ് മോഷണം സംഘടിപ്പിച്ചത്. അന്ന് മുതല്‍ കസ്റ്റമര്‍ അസിസ്റ്റന്റായ ഷോണ്‍ മാനസികമായി ബുദ്ധിമുട്ടിലായെന്ന് ഇന്‍ക്വസ്റ്റില്‍ വ്യക്തമായി.
ജനുവരി 2ന് മറ്റൊരു മോഷ്ടാവിനെ ഓടിച്ചിട്ട് പിടിക്കാന്‍ ശ്രമിച്ച് സ്വന്തം ജീവനും മറ്റൊരു കസ്റ്റമറെയും അപകടത്തില്‍ ചാടിക്കാന്‍ നോക്കിയെന്ന് ആരോപിച്ച് ടെസ്‌കോയില്‍ നിന്നും പുറത്താക്കല്‍ കൂടി നേരിട്ടതോടെ മാനസിക ബുദ്ധിമുട്ട് വര്‍ദ്ധിച്ചു. ബ്ലാക്പൂളിലെ വീട്ടിലാണ് ഒടുവില്‍ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തി.
പിതാവിന്റെ മരണത്തെക്കുറിച്ച് ജോലി ചെയ്ത സ്ഥാപനത്തെ അറിയിച്ചപ്പോള്‍ അതൊരു അടഞ്ഞ അധ്യായമാണെന്നായിരുന്നു മറുപടി. ഇതോടെ ടെസ്‌കോയ്ക്ക് എതിരെയാണ് കുടുംബത്തിന്റെ രോഷം.