CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 25 Minutes 12 Seconds Ago
Breaking Now

രാജ്യം സാമ്പത്തിക മാന്ദ്യത്തില്‍ ; മോദിയ്ക്ക് അഞ്ച് നിര്‍ദ്ദേശങ്ങളുമായി മന്‍മോഹന്‍സിങ്

നോട്ട് നിരോധനം പോലുള്ള ചരിത്രപരമായ അബദ്ധങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുക.

രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് അഞ്ച് ഉപദേശങ്ങളുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. തലക്കെട്ടുകള്‍ സൃഷ്ടിക്കുന്ന പ്രവണത ഒഴിവാക്കി സമ്പദ് വ്യവസ്ഥയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മന്‍മോഹന്‍സിങ് ആവശ്യപ്പെട്ടു.

പ്രതിസന്ധിയിലെന്ന് സമ്മതിക്കുകയാണ് ആദ്യം വേണ്ടത്. മന്‍മോഹന്‍സിങ് മുന്നോട്ട് വച്ച അഞ്ച് നിര്‍ദ്ദേശങ്ങള്‍ ഇവയൊക്കെയാണ്.

ബാങ്കുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ പണ ലഭ്യത സാധ്യമാക്കുക. നോട്ട് നിരോധനം പോലുള്ള ചരിത്രപരമായ അബദ്ധങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുക.

ജീഎസ്ടി നിരക്കുകള്‍ പുനക്രമീകരിക്കുക. ചുരുങഅങിയ കാലത്തേക്ക് വരുമാനത്തില്‍ കുറയുമെന്നത് കാര്യമാക്കാതിരിക്കുക

കാര്‍ഷിക മേഖലയെ പുനരുദ്ധീകരിക്കുക.

ടെക്‌സ്റ്റൈല്‍സ് ,ഓട്ടോ ഇലക്ട്രോണിക്‌സ് എന്നീ മേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക.

കയറ്റുമതി വിപണികളിലെ കൂടുതല്‍ സാധ്യതകള്‍ കണ്ടെത്തുക.




കൂടുതല്‍വാര്‍ത്തകള്‍.