CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 31 Minutes 33 Seconds Ago
Breaking Now

ആപ്പിള്‍ ഐഫോണ്‍ 5 ഉപയോഗിക്കുന്നുണ്ടോ; നവംബര്‍ 3നുള്ളില്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ ഫോണ്‍ പണിമുടക്കും

ഐഫോണ്‍ 5 ഉപയോക്താക്കള്‍ക്കായി സുപ്രധാന വാര്‍ത്തയുമായി ആപ്പിള്‍. എത്രയും പെട്ടെന്ന് ഈ ഫോണുകളിലെ ഐഒഎസ് വേര്‍ഷന്‍ അപ്‌ഡേറ്റ് ചെയ്യാനാണ് ആപ്പിള്‍ ഉപയോക്താക്കളോട് ആവശ്യപ്പെടുന്നത്. നവംബര്‍ 3നുള്ളില്‍ അപ്‌ഡേറ്റ് ചെയ്യാത്ത പക്ഷം ബ്രൗസിംഗ് പോലുള്ള അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുമെന്നാണ് മുന്നറിയിപ്പ്. 

ഐഫോണ്‍ 5 ഐഒഎസ് അപ്‌ഡേറ്റ് ചെയ്യാത്തവര്‍ക്ക് ആപ്പ് സ്റ്റോര്‍, ഐക്ലൗഡ് സേവനങ്ങളും നിഷേധിക്കപ്പെടും. ഡിവൈസുകള്‍ ഐഒഎസ് 10.3.4 വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യാനാണ് ആപ്പിള്‍ ഔദ്യോഗിക അറിയിപ്പില്‍ ആവശ്യപ്പെടുന്നത്. 

ജിപിഎസ് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പ്രൊഡക്ടുകള്‍ക്ക് ഏപ്രില്‍ 6 മുതല്‍ ജിപിഎസ് സമയമാറ്റം നടപ്പാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ അപ്‌ഡേറ്റ്. നവംബര്‍ 3ന് മുന്‍പ് ഐഫോണ്‍ 5 അപ്‌ഡേറ്റ് ചെയ്യാത്തവര്‍ മാക്, പിസി ഉപയോഗിച്ച് ബാക്ക് അപ്, റീസ്റ്റോര്‍ ചെയ്യേണ്ടി വരുമെന്നും ആപ്പിള്‍ അറിയിച്ചു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.