CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 10 Minutes 33 Seconds Ago
Breaking Now

ഒന്നായാലും, നൂറായാലും ഇന്ത്യയെ നയിക്കുന്നത് അഭിമാനം; രോഹിത് ശര്‍മ്മ

ബംഗ്ലാദേശിന് എതിരായ ടി20 പരമ്പരയില്‍ വിരാടിന് ഇടവേള നല്‍കി രോഹിത് ക്യാപ്റ്റനായി എത്തുകയാണ്.

ഇടക്കാല ക്യാപ്റ്റന്‍, വിരാട് കോലിക്ക് സമയം കിട്ടാത്ത സമയത്ത് ഇന്ത്യയെ നയിക്കലാണ് രോഹിത് ശര്‍മ്മയുടെ പണിയെന്ന് പൊതുവെ പരിഹസിക്കാറുണ്ട്. ക്യാപ്റ്റനും, വൈസ് ക്യാപ്റ്റനും തമ്മില്‍ ശത്രുത വളര്‍ത്താന്‍ ഈ പരിഹാസം ചിലര്‍ ഉപയോഗിക്കാറുമുണ്ട്. ഇപ്പോള്‍ ബംഗ്ലാദേശിന് എതിരായ ടി20 പരമ്പരയില്‍ വിരാടിന് ഇടവേള നല്‍കി രോഹിത് ക്യാപ്റ്റനായി എത്തുകയാണ്. 

'ഇതുപോലുള്ള കാര്യങ്ങള്‍ നമ്മുടെ കൈയിലല്ല. ഒന്നായാലും, നൂറ് മത്സരമായാലും ഇതൊരു ആദരവാണ്. വളരുന്ന ഘട്ടത്തില്‍ രാജ്യത്തിന് വേണ്ടി കളിക്കുന്നതാണ് പ്രധാനം. ഞാന്‍ ടീമിനെ നയിച്ചിട്ടുണ്ട്, ആ അനുഭവം നല്ലതായിരുന്നു. എത്രകാലം ക്യാപ്റ്റനാകാമെന്ന് ഞാന്‍ ചിന്തിക്കുന്നേയില്ല', രോഹിത് വ്യക്തമാക്കി. 

എപ്പോഴെല്ലാം ക്യാപ്റ്റനായി നിയോഗിക്കപ്പെടുന്നുവോ അപ്പോഴെല്ലാം അത് ആസ്വദിക്കാന്‍ ശ്രമിക്കും, രോഹിത് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. 

 




കൂടുതല്‍വാര്‍ത്തകള്‍.