CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes 7 Seconds Ago
Breaking Now

ഷാംപൂവും ചൂലും കൊണ്ട് അക്രമിയെ തുരത്തി 82 കാരി ; കൈയ്യടിച്ച് സോഷ്യല്‍മീഡിയ

ന്യൂയോര്‍ക്കിലെ പ്രശസ്ത ബോഡി ബില്‍ഡറായ വില്ലി മര്‍ഫിയാണ് അക്രമിയ്ക്ക് പണി കൊടുത്തത്.

ഒറ്റയ്‌ക്കെങ്കിലും ഈ 82 കാരി അക്രമിക്കാന്‍ യുവാവിനെ ശക്തമായി നേരിട്ടു, അതും ചൂലും ഷാംപൂവും കൊണ്ട്. ന്യൂയോര്‍ക്കിലെ പ്രശസ്ത ബോഡി ബില്‍ഡറായ വില്ലി മര്‍ഫിയാണ് അക്രമിയ്ക്ക് പണി കൊടുത്തത്.

പതിവു പോലെ വര്‍ക്ക് ഔട്ടുകള്‍ക്ക് ശേഷം ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടക്കുകയായിരുന്നു വില്ലി. അപ്രതീക്ഷിതമായി വാതിലില്‍ ഒരു തട്ടു കേട്ടു. വാതിലിന് പുറത്തുനിന്ന യുവൈവ് തനിക്ക് സുഖമില്ലെന്നും ആംബുലന്‍സ് വിളിക്കണമെന്നും ആവശ്യപ്പെട്ടു. വില്ലി ഫോണെടുക്കാന്‍ തിരിഞ്ഞതും യുവാവ് വാതില്‍ തള്ളി തുറന്നു ഉള്ളിലേക്ക് കയറി. ഉടന്‍ അടുത്തുണ്ടായ മേശ എടുത്ത് വില്ലി ഇയാളെ അടിച്ചു. നിലത്തു വീണതോടെ മുഖത്ത് ഷാംപൂ ഒഴിക്കുകയായിരുന്നു. പിന്നീട് ചൂലെടുത്ത് അടിച്ചു. ഇതിനിടെ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി ഇയാളെ കൊണ്ടുപോയി. പ്രായമായെങ്കിലും ബോഡി ബില്‍ഡിങ്ങില്‍ ശ്രദ്ധിക്കുന്ന വില്ലി ആളൊരു ചെറിയ പുള്ളിയല്ലെന്ന് ചുരുക്കം.




കൂടുതല്‍വാര്‍ത്തകള്‍.