CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 47 Minutes 54 Seconds Ago
Breaking Now

രജനി കമല്‍ സഖ്യവും ഭരണ കക്ഷിയും വെല്ലുവിളിയാകുമ്പോള്‍ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് സ്റ്റാലിന്‍

തമിഴ് നാട്ടിൽ ത്രികോണപ്പോരിലേക്ക് അടുത്ത തെരഞ്ഞെടുപ്പ് നീങ്ങാനും സാധ്യതയുണ്ട്.

രണ്ടുവര്‍ഷത്തിനുള്ളില്‍ തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് അരയും തലയും മുറുക്കിയിറങ്ങാനൊരുങ്ങി ഡി.എം.കെ. തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറാണ് ഇതിനായി എത്തുകയെന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 2014ല്‍ രാജ്യത്ത് ബി.ജെ.പിയെയും ഈ വര്‍ഷം ആന്ധ്രാപ്രദേശില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസിനെയും അധികാരത്തിലെത്തിച്ചതും പഞ്ചാബില്‍ അമരീന്ദര്‍ സിങ്ങിനെയും ബിഹാറില്‍ നിതീഷ് കുമാറിനെയും മുഖ്യമന്ത്രിമാരാക്കിയതും പ്രശാന്താണ്.

മാത്രമല്ല, മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് ഇപ്പോഴത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും ശിവസേനാ യുവനേതാവുമായ ആദിത്യ താക്കറെ നടത്തിയ ജന്‍ ആശീര്‍വാദ് യാത്രയുടെ സൂത്രധാരനും പ്രശാന്താണ്.

പ്രശാന്തിനെ തങ്ങളിലേക്കെത്തിക്കാന്‍ ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ സജീവമാക്കിയിട്ടുണ്ട്. ഈയാഴ്ച ആദ്യം സ്റ്റാലിനും പ്രശാന്തും തമ്മില്‍ കൂടിക്കാഴ്ച നടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തെങ്കിലും തീരുമാനം ഇതിലുണ്ടായോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

2011, 2016 വര്‍ഷങ്ങളില്‍ ജയലളിതയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെയോടു പരാജയപ്പെട്ടതിന്റെ ക്ഷീണം ഡി.എം.കെയ്ക്കു മറികടക്കേണ്ടത് അത്യാവശ്യമാണ്. തുടര്‍ച്ചയായി മൂന്നു തോല്‍വികള്‍ അവരുടെ രാഷ്ട്രീയഭാവിയെത്തന്നെ ബാധിക്കാനിടയുണ്ട്. 2016ലും ഈവര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിയുടെ തന്ത്രജ്ഞനായിരുന്ന സുനില്‍ ഈ സ്ഥാനം രാജിവെച്ചുകഴിഞ്ഞു.കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യവുമായി രജനികാന്ത് കൈകോര്‍ക്കുമെന്ന റിപ്പോര്‍ട്ടുകളും വന്നതോടെ ത്രികോണപ്പോരിലേക്ക് അടുത്ത തെരഞ്ഞെടുപ്പ് നീങ്ങാനും സാധ്യതയുണ്ട്. ഇതിനിടയിലാണ് സ്റ്റാലിന്‍ പുതിയ തന്ത്രം മെനയുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.