CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 24 Minutes 16 Seconds Ago
Breaking Now

വോള്‍വോയുടെ എസ്യുവിയായ എക്‌സ്!സി40 ന്റെ ബിഎസ് 6 പതിപ്പ് ഇന്ത്യന്‍ വിപണിയില്‍

വോള്‍വോയുടെ എസ്യുവിയായ എക്‌സ്!സി40 ന്റെ ബിഎസ് 6 പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന വോള്‍വോയുടെ ആദ്യത്തെ മോഡലാണ് ഇത്.

2.0 ലിറ്റര്‍ ഫോര്‍ സിലിന്‍ഡര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്റെ ഹൃദയം. 190 ബി.എച്ച്.പി. കരുത്തും 300 എന്‍.എം. ടോര്‍ക്കും ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്!മിഷന്‍. എല്‍.ഇ.ഡി. ഹെഡ്‌ലാമ്പുകള്‍, എല്‍.ഇ.ഡി. ഡേടൈം റണ്ണിങ് ലാമ്പുകള്‍, ഇലക്ട്രിക് പനോരമിക് സണ്‍റൂഫ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഡിസ്റ്റന്‍സ് അലര്‍ട്ട്, വയര്‍ലെസ് ഫോണ്‍ ചാര്‍ജിങ്, ഓട്ടോമാറ്റിക് ഓപ്പണിങ് ബൂട്ട് എന്നിവയൊക്കെയുണ്ട്.

ഓറഞ്ച് നിറമാണ് എക്‌സ് സി 40ന്റെ ഇന്റീരിയര്‍. ലാവ എന്നാണ് ഈ നിറത്തെ വോള്‍വോ വിളിക്കുന്നത്. ഡോര്‍പാഡിലും ഫ്‌ളോറിലും സെന്റര്‍ കണ്‍സോളിന്റെ വശങ്ങളിലുമെല്ലാം ഓറഞ്ച് പ്രഭ പടര്‍ത്തി നില്‍ക്കുന്നു. വെളുപ്പ് നിറമുള്ള കാറിലാണ് ഓറഞ്ച് നിറമുള്ള ഇന്റീരിയറുള്ളത്. ചുവപ്പ് നിറമുള്ള കാറുകളില്‍ ഫുള്‍ബ്ലാക്കാണ് കളര്‍ തീം. ഏകദേശം 39.90 ലക്ഷം രൂപയോളമാണ് വാഹനത്തിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില

 

 

 




കൂടുതല്‍വാര്‍ത്തകള്‍.