CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 45 Minutes 48 Seconds Ago
Breaking Now

ഓരോ പെണ്‍കുട്ടിയും ഒരു രാജകുമാരിയാകാന്‍ ആഗ്രഹിക്കുന്നു, മേഗന് അതു ലഭിച്ചിട്ടും പണത്തിനായി അവള്‍ പദവികള്‍ വലിച്ചെറിഞ്ഞു ; വിമര്‍ശനവുമായി പിതാവ്

ബ്രിട്ടീഷ് രാജകുടുംബത്തിലെ 'വിലകുറഞ്ഞ' മകള്‍ എന്നാണ് മേഗനെ പിതാവ് വിശേഷിപ്പിച്ചത്.

രാജകീയ പദവികളും ചിഹ്നവും ഉപേക്ഷിച്ച് കൊട്ടാരം വിട്ട ഹാരി മേഗന്‍ ദമ്പതികളള്‍ക്കെതിരെ വിമര്‍ശനവുമായി മേഗന്‍ മെര്‍ക്കലിന്റെപിതാവ്. ബ്രിട്ടീഷ് രാജകുടുംബത്തിലെ 'വിലകുറഞ്ഞ' മകള്‍ എന്നാണ് മേഗനെ പിതാവ് വിശേഷിപ്പിച്ചത്. ഓരോ പെണ്‍കുട്ടിയും ഒരു രാജകുമാരിയാകാന്‍ ആഗ്രഹിക്കുന്നു, മേഗന് അത് ലഭിച്ചു എന്നാല്‍ പണത്തിനായി അവള്‍ പദവികളെല്ലാം വലിച്ചെറിയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഹാരിയും മേഗനും ഇപ്പോള്‍ കാനഡയിലാണ് താമസം.

എന്നാല്‍ ഹാരി മേഗന്‍ ദമ്പതികള്‍ക്ക് പിന്തുണയുമായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രംഗത്തെത്തി. 'രാജ്യം മുഴുവന്‍ ഹാരി മേഗന്‍ ദമ്പതികള്‍ക്ക് എല്ലാ ആശംസകളും' നേരുന്നുവെന്ന് ജോണ്‍സണ്‍ പറഞ്ഞു. അതേസമയം ഹാരിയുടെയും മേഗന്റെയും കാനഡയിലെ താമസം, സുരക്ഷ, റോയല്‍റ്റി തുടങ്ങിയ കാര്യങ്ങളില്‍ കൊട്ടാരം വിശദീകരണം നല്‍കിയിട്ടില്ല.മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് 'സീനിയര്‍ അംഗങ്ങള്‍' എന്ന പദവി ഉപേക്ഷിച്ച് കൊട്ടാരം വിടാനുള്ള ഹാരി മേഗന്‍ ദമ്പതികളുടെ ആവശ്യം കൊട്ടാരം അംഗീകരിച്ചത്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ രാജകീയ പദവികള്‍ ഇനിമുതല്‍ ഉപയോഗിക്കില്ലെന്ന് ബക്കിംഗ്ഹാം കൊട്ടാരം ഔദ്യേഗികമായി അറിയിച്ചു. ഇരുവരം ഇനി എലിസബത്ത് രജ്ഞിയുടെ പ്രതിനിധികളായിരിക്കില്ലെന്നും രാജദമ്പതികളെന്ന രീതിയില്‍ പൊതുപണം ചെലവഴിക്കുന്നത് അവസാനിപ്പിച്ചതായും എലിസബത്ത് രാജ്ഞിയുടെ പേരിലുള്ള പ്രസ്താവനയില്‍ കൊട്ടാരം അറിയിച്ചു.തന്റെ കൊച്ചുമകനും കുടുംബത്തിനുവേണ്ടി എല്ലാവരും ഒരുമിച്ച് കെട്ടുറപ്പുള്ളതും പിന്തുണയ്ക്കുന്നതുമായ ഒരു വഴിയാണ് മുന്നോട്ടു വച്ചിരിക്കുന്നതെന്നും അതില്‍ സന്തോഷം ഉണ്ടെന്നും പ്രസ്താവനയില്‍ എലിസബത്ത് രാജ്ഞി വ്യക്തമാക്കി. അവര്‍ നേരിട്ട വെല്ലുവിളികള്‍ തിരിച്ചറിയകുയും കൂടുതല്‍ സ്വതന്ത്രമായ ജീവിതത്തിനുള്ള അവരുടെ ആഗ്രഹത്തെ പിന്തുണയ്ക്കുന്നതായും രാജ്ഞി കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.