CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 38 Minutes 39 Seconds Ago
Breaking Now

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ ഫോണ്‍ സൗദി രാജകുമാരന്‍ ഹാക്ക് ചെയ്തതായി ആരോപണം

ഹാക്കിങ്ങിന് മുമ്പ് 2018 മധ്യത്തില്‍ സൗദി രാജകുമാരനില്‍ നിന്ന് ബെസോസിലേക്ക് ഒരു സന്ദേശം കൈമാറിയതായി കാണപ്പെട്ടു. ജെഫ് ബെസോസിന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടുന്നതിലേക്ക് നയിച്ച കോഡ് ഇതിലുണ്ടെന്ന് സൂചിപ്പിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷകര്‍ കണ്ടെത്തി

ആമസോണ്‍ ഡോട്ട് കോം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജെഫ് ബെസോസും സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ എന്‍ക്രിപ്റ്റ് ചെയ്ത മെസേജിംഗ് സേവനമായ വാട്ട്‌സ്ആപ്പില്‍ സന്ദേശങ്ങള്‍ കൈമാറിയതിനെ തുടര്‍ന്ന് ജെഫ് ബെസോസിന്റെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ഹാക്കിങ്ങിന് മുമ്പ് 2018 മധ്യത്തില്‍ സൗദി രാജകുമാരനില്‍ നിന്ന് ബെസോസിലേക്ക് ഒരു സന്ദേശം കൈമാറിയതായി കാണപ്പെട്ടു. ജെഫ് ബെസോസിന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടുന്നതിലേക്ക് നയിച്ച കോഡ് ഇതിലുണ്ടെന്ന് സൂചിപ്പിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷകര്‍ കണ്ടെത്തി, അന്വേഷണം പരസ്യമാക്കിയിട്ടില്ലാത്തതിനാല്‍ പേരു വെളിപ്പടുത്തരുതെന്ന് ആവശ്യപ്പെട്ട ഇവര്‍ പറഞ്ഞു. ഒരു ഫോറന്‍സിക് വിശകലനത്തില്‍ ബിന്‍ സല്‍മാന്‍ ഉപയോഗിച്ച വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഹാക്കിങ്ങില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കാണിച്ചതായി, മറ്റൊരാള്‍ പറഞ്ഞു.

ബിന്‍ സല്‍മാന്റെ സ്വകാര്യ അക്കൗണ്ടില്‍ നിന്ന് അയച്ച ഇന്‍ഫെക്റ്റഡ് വീഡിയോ ഫയല്‍ ഉപയോഗിച്ചാണ് 2018 ല്‍ ബെസോസിന്റെ ഫോണില്‍ നിന്ന് ഡാറ്റ മോഷ്ടിക്കപ്പെട്ടതെന്ന് ഒരു വിശകലനത്തില്‍ കണ്ടെത്തിയതായി ഗാര്‍ഡിയന്‍ പത്രം ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട് സ്ഥിരീകരിച്ച ഫിനാന്‍ഷ്യല്‍ ടൈംസ് ആഗോള ബിസിനസ് ഉപദേശക സ്ഥാപനമായ എഫ്ടിഐ കണ്‍സള്‍ട്ടിംഗാണ് ഹാക്കിങ്ങിനെ കറിച്ചുള്ള വിശകലനം നടത്തിയത് എന്ന് പറഞ്ഞു. സ്ഥാപനത്തിന്റെ പ്രതിനിധി ഇതുമായി ബന്ധപ്പെട്ട് അഭിപ്രായം പറയാന്‍ വിസമ്മതിച്ചു.

25 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ബെസോസും ഭാര്യ മക്കെന്‍സിയും വിവാഹമോചനം നേടുമെന്ന പ്രഖ്യാപനത്തിന് ഒരു വര്‍ഷത്തിന് ശേഷമാണ് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയെ ബാധിച്ച സുരക്ഷാ ലംഘനത്തെ കുറിച്ചുള്ള പുതിയ വിശദാംശങ്ങള്‍ വെളിപ്പെടുന്നത്. ബെസോസും മുന്‍ ടെലിവിഷന്‍ അവതാരകയായ ലോറന്‍ സാഞ്ചസും തമ്മിലുള്ള വിവാഹേതര ബന്ധവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇക്കാര്യം വെളിപ്പെടുത്തുന്നതിന് മുമ്പ് സൗദി അറേബ്യന്‍ സര്‍ക്കാര്‍ ബെസോസിന്റെ ഫോണ്‍ ആക്‌സസ് ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നതായി ബെസോസിന്റെ സുരക്ഷാ ഉപദേഷ്ടാവ് ഗാവിന്‍ ഡി ബെക്കര്‍ പിന്നീട് പറഞ്ഞു.

അതേസമയം ജെഫ് ബെസോസിന്റെ ഫോണ്‍ ഹാക്ക് ചെയ്തതിന് പിന്നില്‍ സൗദി രാജകുമാരനു പങ്കുണ്ടെന്നു സൂചിപ്പിക്കുന്ന സമീപകാല മാധ്യമ റിപ്പോര്‍ട്ടുകള്‍ അസംബന്ധമാണ് എന്ന് സൗദി എംബസി ഒരു ട്വീറ്റില്‍ പ്രതികരിച്ചു. ഈ വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും അപ്പോള്‍ എല്ലാ വസ്തുതകളും വെളിപ്പെടുമെന്നും എംബസി പറഞ്ഞു.

 

 




കൂടുതല്‍വാര്‍ത്തകള്‍.