CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 23 Minutes 27 Seconds Ago
Breaking Now

ദുബായ് കടുത്ത നടപടികളിലേക്ക് ; മരുന്നിനും ഭക്ഷണത്തിനും മാത്രം പുറത്തുപോകാവൂവെന്ന് കര്‍ശന നിര്‍ദ്ദേശം

നിയമലംഘനം നടത്തുന്നവര്‍ പിഴ ശിക്ഷ അടക്കമുള്ള നിയമനടപടികള്‍ക്ക് വിധേയരാകേണ്ടി വരും

ദുബായ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നു. രണ്ടാഴ്ചക്കാലത്തേക്ക് ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ശനിയാഴ്ച രാത്രി മുതല്‍ നിലവില്‍ വന്നു.

ദുബായ് മെട്രോ, ട്രാം എന്നിവ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെച്ചു. നിലവില്‍ അണുനശീകരണം കാരണം രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ ആറ് മണി വരെ പൊതുഗതാഗത സംവിധാനങ്ങളെല്ലാം നിരോധിച്ചിരുന്നു. അണുനശീകരണ പ്രവര്‍ത്തനം 24 മണിക്കൂര്‍ രണ്ടാഴ്ചത്തേക്ക് തുടരും. പകല്‍ സമയത്തും അത്യവശ്യ കാര്യത്തിനല്ലാതെ ആരും പുറത്തിറങ്ങരുത്. സൂപ്പര്‍മാര്‍ക്കറ്റുകളും ഫാര്‍മസികളും ഉള്‍പ്പെടെയുള്ള അവശ്യസര്‍വീസുകള്‍ക്ക് വിലക്ക് ബാധകമല്ല. എന്നാല്‍ ഒരു കുടുംബ ത്തില്‍ നിന്ന് ഭക്ഷ്യവസ്തുക്കളോ മരുന്നുകളോ വാങ്ങാനായി ഒരാള്‍ മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ.

നിയമലംഘനം നടത്തുന്നവര്‍ പിഴ ശിക്ഷ അടക്കമുള്ള നിയമനടപടികള്‍ക്ക് വിധേയരാകേണ്ടി വരും. രോഗ ബാധ കൂടുതലായി കണ്ടെത്തിയ പ്രദേശങ്ങള്‍ അണുവിമുക്തമാക്കല്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. ജനസാന്ദ്രതയേറിയ സ്ഥലങ്ങളില്‍ ആരോഗ്യ പരിശോധന ഏര്‍പ്പെടുത്തും. യൂണിയന്‍ കോഓപ്പറേറ്റീവ് സൊസൈറ്റികള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഫാര്‍മസികള്‍, ഭക്ഷ്യമരുന്ന് ഡെലിവറികള്‍ എന്നിവ സാധാരണ പോലെ പ്രവര്‍ത്തിക്കും. 

ഗള്‍ഫിലെ രോഗബാധിതരുടെ എണ്ണം 6453ആയി. 49 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

 




കൂടുതല്‍വാര്‍ത്തകള്‍.