
















രണ്ടാഴ്ചയിലേറെയായി കൊറോണ തീര്‍ത്ത മരണ ഭീതിയില്‍ നിന്ന് യൂറോപ്പിന് നേരിയ ആശ്വാസമായി മരണ നിരക്ക് കുറഞ്ഞു. എന്നാല്‍ അമേരിക്കയില്‍ മരണ നിരക്ക് കുത്തനെ കൂടുകയാണ്.
സ്‌പെയ്‌നില്‍ കഴിഞ്ഞ മൂന്നു ദിവസമായി മരണ നിരക്കില്‍ കുറവ് വന്നിട്ടുണ്ട്. പുതിയ രോഗികളുടെ എണ്ണവും ഒരാഴ്ചത്തെ അപേക്ഷിച്ച് ഇന്നലെ ഏറ്റവും കുറവാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഏറ്റവും താഴ്ന്ന മരണ നിരക്കാണ് ഇറ്റലിയില്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ ഇറ്റലിയില്‍ 535 ഉം സ്‌പെയ്‌നില്‍ 674 ഉം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം യുഎസില്‍ 1344 മരണമാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ യുഎസിലെ ആകെ മരണം 9616 ആയി. രോഗ ബാധിതരുടെ എണ്ണം മൂന്നരക്ഷത്തിന് അടുത്തെത്തി.
അതിനിടെ യുകെയില്‍ മരണ നിരക്ക് കൂടുകയാണ്. 621 പേര്‍ യുകെയില്‍ ഞായറാഴ്ച മരിച്ചു. ആകെ മരണം 4934 ആയി. 47806 രോഗ ബാധിതരുണ്ട്.