CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 15 Minutes 54 Seconds Ago
Breaking Now

സൗദിയില്‍ രണ്ടുലക്ഷം പേര്‍ക്ക് കൊവിഡ് പിടിപെടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രാലയം

സൗദിയില്‍ ഇതുവരെ 2795 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്

സൗദി അറേബ്യയില്‍ വരും ആഴ്ചകളില്‍ 2 ലക്ഷം പേര്‍ക്ക് കൊവിഡ് പിടിപെടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

'അടുത്ത കുറച്ച് ആഴ്ചക്കുള്ളില്‍ 10000 മുതല്‍ 200000 വരെ കൊവിഡ് വ്യാപനത്തില്‍ വര്‍ധനവുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്,' സൗദി ആരോഗ്യ മന്ത്രി തൗഫിക് അല്‍ റാബിയ ഇറക്കിയ പ്രസതാവനയില്‍ പറയുന്നു.

സൗദിയില്‍ ഇതുവരെ 2795 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 41 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് പ്രധാനനഗരങ്ങളില്‍ 24 മണിക്കൂറും മറ്റിടങ്ങളില്‍ 15 മണിക്കൂറുമായി കര്‍ഫ്യു സമയം നീട്ടിയിട്ടുണ്ട്. റിയാദ്, തബൂക്ക്, ദമാം, ദഹ്‌രാന്‍, ഹോഫുഫ് എന്നീ അഞ്ച് നഗരങ്ങളിലാണ് 24 മണിക്കൂര്‍ കര്‍ഫ്യു പ്രഖ്യാപിച്ചത്.

നേരത്തെ മക്കയിലുും മദീനയിലും കൊവിഡിന്റെ പശ്ചാത്തലത്തില്‍ സൗദി യാത്രാവിലക്കേര്‍പ്പെടുത്തിയിരുന്നു. മാര്‍ച്ചിലാണ് ഉംറ തീര്‍ത്ഥാടന യാത്ര സൗദി താല്‍ക്കാലികമായി വിലക്കിയത്. ലോകമെമ്പാടുമുള്ള വിശ്വാസികളോട് ഉംറ യാത്രം നടത്താന്‍ വേണ്ടി തല്‍ക്കാലം കാത്തിരിക്കണമെന്ന് സൗദി അറേബ്യ അറിയിച്ചിരുന്നു. ലോകവ്യാപകമായി കൊവിഡ് പിടിപെട്ട സാഹചര്യത്തില്‍ തീര്‍ത്ഥാടന യാത്ര സാധ്യമല്ലെന്നും ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്നും മന്ത്രാലയം അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.