CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 34 Minutes 59 Seconds Ago
Breaking Now

ചായ കുടിക്കാം, വേണമെങ്കില്‍ കുളിക്കാം; ചായ ഇങ്ങനെയും ഉപയോഗിക്കാം

ചായ മിക്കവരുടെയും പ്രിയപ്പെട്ട പാനീയമാണ്. എന്നാല്‍ ചായ കുടിക്കാന്‍ മാത്രമല്ല മറ്റ് പല ഉപയോഗങ്ങളും ഉണ്ടെന്ന് എത്ര പേര്‍ക്കറിയാം. അടുക്കളയില്‍ ലഭ്യമായ ചായപ്പൊടി ഉപയോഗിച്ച് പല വിധ ആരോഗ്യ ഉപകാരങ്ങളുമുണ്ട്. 

പ്രകൃതിദത്ത മൗത്ത്‌വാഷായി ഗ്രീന്‍ ടീ ഉപയോഗിക്കാം. ഗ്രീന്‍ടീയില്‍ അടങ്ങിയ കാറ്റെച്ചിന്‍ എന്ന പദാര്‍ത്ഥമാണ് ഇതിനെ ഗുണകരമായ മൗത്ത് വാഷായി ഉപയോഗിക്കാന്‍ വഴിയൊരുക്കുന്നത്. വെള്ളത്തില്‍ ഒരു മിനിറ്റ് തിളപ്പിച്ച ശേഷം തണുക്കുമ്പോള്‍ 1 ടീസ്പൂണ്‍ ബേക്കിംഗ് സോഡ കൂടി ചേര്‍ത്ത് വേണം ഉപയോഗിക്കാന്‍. 

ചായയില്‍ കുളിച്ചാല്‍ ഡിടോക്‌സിഫിക്കേഷന്‍ നടത്താമെന്നാണ് സൗന്ദര്യ വിദഗ്ധരുടെ പക്ഷം. കുളിക്കുന്നതിന് മുന്‍പ് വെള്ളത്തില്‍ ഏതാനും ടീ ബാഗ് ഇട്ടശേഷം ഇതുപയോഗിച്ച് കുളിച്ചാല്‍ ചര്‍മ്മത്തിലെ വിഷാംശം നീക്കം ചെയ്യപ്പെടും. ഇത് ബോഡി വാഷായി ഉപയോഗിച്ചാല്‍ നാശമായ ചര്‍മ്മം നീക്കി പുതുമ സമ്മാനിക്കുകയും ചെയ്യും. 




കൂടുതല്‍വാര്‍ത്തകള്‍.