CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 12 Seconds Ago
Breaking Now

സിനിമാ സെറ്റ് പൊളിച്ചത് ഹിന്ദുവിന്റെ സ്വാഭിമാനം കാക്കാനെന്ന് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍; ഞെട്ടിക്കുന്ന പ്രതികരണമെന്ന് അജു വര്‍ഗീസ്

'മിന്നല്‍ മുരളി'യുടെ സെറ്റ് പൊളിച്ച് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍. കാലടി മണപ്പുറത്ത്  ഷൂട്ടിങ്ങിനായി നിര്‍മിച്ച സെറ്റാണ് പൊളിച്ചതെന്ന സംഘടനയുടെ ഭാരവാഹി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റാണ് മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് തകര്‍ത്തത്.

നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ: 'കാലടി മണപ്പുറത്ത് മഹാദേവന്റെ മുന്നില്‍, ഇത്തരത്തില്‍ ഒന്ന് കെട്ടിയപ്പോള്‍ ഞങ്ങള്‍ പറഞ്ഞതാണ്, പാടില്ല എന്ന്. പരാതികള്‍ നല്‍കിയിരുന്നു. യാചിച്ച് ശീലം ഇല്ല. ഞങ്ങള്‍ പൊളിച്ച് കളയാന്‍ തീരുമാനിച്ചു. സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം. സേവാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ക്കും, മാതൃകയായി പ്രവര്‍ത്തകര്‍ക്ക് ഒപ്പം നേതൃത്വം നല്‍കിയ രാഷ്ട്രീയ ബജ്‌റംഗദള്‍ എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂര്‍ രതീഷിനും അഭിനന്ദനങ്ങള്‍. മഹാദേവന്‍ അനുഗ്രഹിക്കട്ടെ.'

അജുവിന്റെ കുറിപ്പ്: 'മിന്നല്‍ മുരളി എന്നചിത്രത്തിനു വേണ്ടി ലക്ഷങ്ങള്‍ മുടക്കി ഒരു നിര്‍മാതാവും പ്രൊഡക്ഷന്‍ ഡിസൈനറും നൂറു കണക്കിന് മനുഷ്യരും ചേര്‍ന്നു കഴിഞ്ഞ മാര്‍ച്ചില്‍ ഉണ്ടാക്കിയ ഒരു സെറ്റ്. കൊറോണ ലോക്ക്ഡൗണ്‍കാരണം ഷൂട്ട് നീങ്ങി. ഇന്ന് അതിന്റെ അവസ്ഥ. കാരണം അതിലേറെ ഞെട്ടല്‍ ഉണ്ടാക്കുന്നതും. എങ്ങനെ തോന്നുന്നു.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.