CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 5 Minutes 32 Seconds Ago
Breaking Now

കൊറോണയ്ക്കും തകർക്കാൻ കഴിയാത്ത വിശ്വാസ പാരമ്പര്യവുമായി ബ്രിസ്റ്റോൾ സെൻ്റ് തോമസ് സീറോ മലബാർ കാത്തലിക്ക് ചർച്ച് . 3 ദിവസം നീണ്ടു നിൽക്കുന്ന വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാളിന് ഇന്ന് തുടക്കം.

ബ്രിസ്റ്റോളിൽ എല്ലാ വര്‍ഷവും ആഘോഷപൂർവ്വം നടത്തിവരുന്ന വിരുദ്ധ തോമാശ്ലീഹായുടെ ദുക്‌റാന തിരുന്നാള്‍ ഈ വര്‍ഷം ജൂലൈ 3,4,5 തിയതികളില്‍ ലൈവ് ടെലികാസ്റ്റോടെ നടത്തപ്പെടുന്നു.

കൊറോണ എന്ന മഹാമാരിയുടെ അപ്രതീക്ഷിതമായ വരവില്‍ ദേവാലയത്തിന്റെ വാതിലുകള്‍ താല്‍ക്കാലികമായി അടഞ്ഞപ്പോഴും വിശ്വാസ പാരമ്പര്യങ്ങള്‍ മുറുകെ പിടിച്ചുകൊണ്ട് ബ്രിസ്റ്റോളിലെ വിശ്വാസികള്‍ ദുക്‌റാന തിരുനാളിനായി ഹൃദയങ്ങളും ഭവനങ്ങളും ഒരുക്കുകയായി. വിശുദ്ധ കുര്‍ബാനയില്‍ നേരിട്ടു പങ്കെടുക്കുവാന്‍ സാധിക്കാത്തതിന്റെ ആത്മീയതയുടെ തീക്ഷ്ണതയിലേക്ക് അല്‍പ്പം പോലും മങ്ങലേല്‍ക്കാതെ ഭവനങ്ങള്‍ ദേവാലയങ്ങളാക്കിയ ബ്രിസ്‌റ്റോളിലെ മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ തോമാശ്ലീഹായുടെ വിശ്വാസം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് പതിവുപോലെ എല്ലാ വര്‍ഷവും നടത്തിവരുന്ന ദുക്‌റാന തിരുന്നാള്‍ ഈ വര്‍ഷം ജൂലൈ 3,4,5 തിയതികളില്‍ ലൈവ് ടെലികാസ്റ്റ് ചെയ്യപ്പെടുന്നു.

ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ ജൂലൈ 3 ന് ആദ്യ വെള്ളിയാഴ്ച പതിവുപോലെ നടത്തിവരുന്ന നൈറ്റ് വിജിലും അതോടൊപ്പം തിരുന്നാള്‍ തിരുകര്‍മ്മങ്ങളും വൈകുന്നേരം 5.30 ന് ജപമാലയോടെ ആരംഭിച്ച് നൊവേനയും രൂപം വെഞ്ചരിപ്പും ആഘോഷമായ ദിവ്യബലിയും എസ്ടിഎസ്എംസിസി ബ്രിസ്‌റ്റോള്‍ മിഷന്‍ ഡയറക്ടര്‍ റവ ഫാ പോള്‍ വെട്ടിക്കാട്ട് CST യുടെ നേതൃത്വത്തില്‍ നടത്തപ്പെടും. പ്രെയ്‌സ് ആന്‍ഡ് വര്‍ഷിപ്പും തിരുന്നാള്‍ സന്ദേശവും നല്‍കുന്നത് പ്രശസ്ത വചന പ്രഘോഷകനായ റവ ഫാ സിറില്‍ ഇടമന ആയിരിക്കും.

ജൂലൈ 4ാം തിയതി ശനിയാഴ്ച ഉച്ചയ്ക്ക് 12ന് റവ ഫാ ജോയി വയലില്‍ നയിക്കുന്ന തിരുന്നാള്‍ പാട്ടുകുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും. മുഖ്യ തിരുന്നാള്‍ ദിനമായ ജൂലൈ 5ാം തിയതി ഞായറാഴ്ച 12 മണിക്ക് നൊവേനയും തിരുന്നാള്‍ കുര്‍ബാനയും ലദീഞ്ഞും നയിക്കുന്നത് ഹോളി കിങ് കാതലിക് ക്‌നാനായ മിഷന്‍ ഡയറക്ടര്‍ റവ ഫാ ഷന്‍ജു കൊച്ചുപറമ്പില്‍ ആയിരിക്കും. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം 2 മണി മുതല്‍ നാലു വരെ വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കും വിശുദ്ധരുടെ തിരു സ്വരൂപം വണങ്ങുന്നതിനും വിശ്വാസികള്‍ക്ക് അവസരമുണ്ടായിരിക്കും.

വിശുദ്ധ തോമാശ്ലീഹായുടെ ധീര പ്രേഷിത ചൈതന്യത്തില്‍ പങ്കാളിയാകാനും നമ്മുടെ അമൂല്യമായ വിശ്വാസ പാരമ്പര്യം കൃതജ്ഞതാപൂര്‍വ്വം പ്രഘോഷിക്കുവാനും ദൈവ കൃപയില്‍ ശക്തിപ്പെടുവാനും എല്ലാ വിശ്വാസികളേയും ഓര്‍മ്മിപ്പിച്ചുകൊണ്ട് ബ്രിസ്റ്റോള്‍ എസ്ടിഎസ്എംസിസി മിഷന്‍ ഡയറക്ടര്‍ റവ ഫാ പോള്‍ വെട്ടിക്കാട്ട്, ട്രസ്റ്റിമാരായ സെബാസ്റ്റിയന്‍ ലോനപ്പന്‍, ഷാജി വര്‍ക്കി, ബിനു ജേക്കബ്, മെജോ ജോയി.

മേല്‍പറഞ്ഞ തിരുന്നാള്‍ തിരുകര്‍മ്മങ്ങള്‍ എസ്ടിഎസ്എംസിസിയുടെ യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് ചാനലിലും ലഭ്യമായിരിക്കും

വാര്‍ത്ത ; സി. ലീന മേരി

 




കൂടുതല്‍വാര്‍ത്തകള്‍.