CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 18 Seconds Ago
Breaking Now

കറുത്തവര്‍ഗ്ഗക്കാര്‍ക്ക് ആശ്വാസമായി ഒരിടം ; ഭൂമിക്കായി 97 ഏക്കറോളം സ്ഥലം വാങ്ങി അമേരിക്കന്‍ സംഘടന

'എല്ലാവിധത്തിലുമുള്ള കറുത്തവര്‍ക്ക് അഭയകേന്ദ്രമായിരിക്കും

ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണം തീരാ വേദനയാണ് ലോകത്തിനുണ്ടാക്കിയത്. ഒപ്പം വര്‍ണ്ണ വിവേചനത്തിനെതിരെ ലോകം കണ്ട വലിയ പ്രക്ഷോഭമാണ് നടന്നത്. പ്രക്ഷോഭത്തിന്റെ ബാക്കി പത്രമെന്നോണം കറുത്ത വര്‍ഗക്കാക്ക് സുരക്ഷിത താവളം ഒരുക്കുക എന്ന ഉദ്ദേശത്തില്‍ ജോര്‍ജിയയിലെ 19 കറുത്ത കുടുംബങ്ങളുടെ ഒരു സംഘം 97 ഏക്കറോളം സ്ഥലം വാങ്ങിയിരിക്കുകയാണ്. 'നിറമുള്ള ആളുകള്‍ക്ക് സുരക്ഷിത താവളം' സൃഷ്ടിക്കാന്‍.അറ്റ്‌ലാന്റയില്‍ നിന്ന് 130 മൈല്‍ തെക്കായിട്ടാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്.

 സ്ഥലം, ഗ്രാമീണ വില്‍ക്കിന്‍സണ്‍ കൗണ്ടിയിലെ മക്കോണിന് കിഴക്കായാണ് സ്ഥിതിചെയ്യുന്നത്. ഫ്രീഡം ജോര്‍ജിയ ഇനിഷ്യേറ്റീവ് ആണ് ഈ ഉദ്യമത്തിന് പിന്നില്‍. ജോര്‍ജ്ജ് ഫ്‌ലോയ്ഡ്, അഹ്മദ് അര്‍ബെറി, ബ്രിയോണ ടെയ്‌ലര്‍ എന്നിവരുടെ കൊലപാതകങ്ങളാല്‍ ഉണ്ടായ ആഭ്യന്തര കലഹത്തെത്തുടര്‍ന്ന് കറുത്തവര്‍ഗ്ഗക്കാര്‍ക്കിടയില്‍ ശക്തമായ ഒരു സമൂഹത്തെ പ്രോത്സാഹിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സഹസ്ഥാപകയും ഇനിഷ്യേറ്റീവിന്റെ വൈസ് പ്രസിഡന്റുമായ ആഷ്‌ലി സ്‌കോട്ട് പറഞ്ഞു.

'ഞങ്ങളുടെ ആളുകള്‍ തെരുവുകളില്‍ പ്രതിഷേധിക്കുന്നത് കാണുമ്പോള്‍, ഇവരെ തെരുവുകളില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, ഞങ്ങള്‍ക്ക് ഒരു ഗ്രാമവും വീണ്ടും ഒരു ഗോത്രവും ആകാന്‍ ഒരു ഇടം സൃഷ്ടിക്കേണ്ടതുണ്ട്', സ്‌കോട്ട് സിഎന്‍എന്നിനോട് പറഞ്ഞു.

'ഈ ഭൂമിയില്‍ ഒരു പുതിയ നഗരം സൃഷ്ടിക്കാനും, 'ഫ്രീഡം ജോര്‍ജിയ' എന്ന് പേരിടാനും ഉദ്ദേശിക്കുന്നു. നഗരം കറുത്തവര്‍ഗ്ഗക്കാര്‍ക്ക് മാത്രമായിരിക്കില്ല, അത് 'എല്ലാവിധത്തിലുമുള്ള കറുത്തവര്‍ക്ക് അഭയകേന്ദ്രമായിരിക്കും ' സ്‌കോട്ട് പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.