CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 11 Minutes 45 Seconds Ago
Breaking Now

ശുക്രനില്‍ ജീവന്റെ സൂചനകള്‍ കണ്ടെത്തി ശാസ്ത്രജ്ഞര്‍; ഫോസ്ഫിന്‍ നിര്‍മ്മിക്കുന്നത് ബാക്ടീരിയകളോ? നരകമെന്ന് വിശേഷിപ്പിച്ച ഗ്രഹത്തിലേക്ക് ഇന്ത്യയുടെ ശുക്രയാന്‍-1

യഥാര്‍ത്ഥ ജീവജാലങ്ങളെയല്ല ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളതെങ്കിലും ഓക്‌സിജന്‍ ലഭ്യമായ അന്തരീക്ഷങ്ങളില്‍ ബാക്ടീരിയ ഉത്പാദിപ്പിക്കുന്നതാണ് ഭൂമിയിലെ ഫോസ്ഫിന്‍

നമ്മുടെ സോളാര്‍ സിസ്റ്റത്തിലെ നരകമാണ് ശുക്രനെന്ന വീനസ് എന്നാമ് കാള്‍ സാഗാന്‍ ഒരിക്കല്‍ പറഞ്ഞത്. എന്നാല്‍ ആ വാക്ക് ഇപ്പോള്‍ തിരുത്താന്‍ സമയമായെന്നാണ് ബഹിരാകാശ ഗവേഷകര്‍ വ്യക്തമാക്കുന്നത്. ശുക്രന്റെ മേഘങ്ങളില്‍ ഫോസ്ഫിന്‍ എന്ന കെമിക്കല്‍ കണ്ടെത്തിയത് ജീവന്റെ സൂചനകള്‍ നല്‍കുന്നതായാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. 

യഥാര്‍ത്ഥ ജീവജാലങ്ങളെയല്ല ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളതെങ്കിലും ഓക്‌സിജന്‍ ലഭ്യമായ അന്തരീക്ഷങ്ങളില്‍ ബാക്ടീരിയ ഉത്പാദിപ്പിക്കുന്നതാണ് ഭൂമിയിലെ ഫോസ്ഫിന്‍. ഹവായിലെ ജെയിംസ് ക്ലെര്‍ക്ക് മാക്‌സ്‌വെല്‍ ടെലിസ്‌കോപ്പിന്റെ സഹായത്തോടെയാണ് അന്താരാഷ്ട്ര ശാസ്ത്ര സംഘം ഫോസ്ഫിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. 

'അതിശയിപ്പിക്കുന്ന സത്യം, അമ്പരന്നിരിക്കുകയാണ്', ഗവേഷണത്തിന്റെ ലീഡ് ഓതര്‍ വെയില്‍സിലെ കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയിലെ ആസ്‌ട്രോണമര്‍ ജെയിന്‍ ഗ്രീവ്‌സ് പറഞ്ഞു. ഭൂമിക്ക് പുറത്തുള്ള ജീവന്റെ സാന്നിധ്യം ശാസ്ത്രലോകത്തിന് മുന്നില്‍ ഇപ്പോഴും ചോദ്യമായി അവശേഷിക്കുകയാണ്. മറ്റ് ഗ്രഹങ്ങളില്‍ ഇതിന്റെ സൂചനകള്‍ക്കായി ലോകത്ത് ഗവേഷകര്‍ ഉറ്റുനോക്കുന്നുണ്ട്. 

ഇതിനിടെയാണ് ശുക്രനില്‍ നിന്നുള്ള ഈ സൂചന പുറത്തുവരുന്നത്. ഫോസ്ഫിന്റെ കണ്ടെത്തല്‍ ജീവന്റെ തുടിപ്പിലേക്ക് വിരല്‍ചൂണ്ടുന്നതായി സഹ ഓതര്‍, മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്ലാര സോസാ സില്‍വ പറഞ്ഞു. നിലവിലെ കണ്ടെത്തല്‍ പ്രകാരം ജീവന്‍ എന്നത് അവസാന കാര്യമാണെങ്കിലും ഇതിനര്‍ത്ഥം നമ്മള്‍ ഒറ്റയ്ക്കല്ലെന്നാണ്, ക്ലാര കൂട്ടിച്ചേര്‍ത്തു. 

കാര്‍ബണ്‍ ഡയോക്‌സൈഡ് നിറഞ്ഞ അന്തരീക്ഷമായതിനാലും, 800 ഡിഗ്രി ഫാരന്‍ഹീറ്റുമാണ് ശുക്രനിലെ അന്തരീക്ഷം. അതുകൊണ്ട് തന്നെ അവിടെ എത്തി പരീക്ഷണം നടത്തുക എളുപ്പമല്ല. എന്നാല്‍ ലോകത്തിന്റെ പല ഭാഗത്തും ഇതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സി ഐഎസ്ആര്‍ഒ ശുക്രയാന്‍-1 മിഷന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതിന് ഗ്രഹത്തെ വലയം ചെയ്ത് അന്തരീക്ഷത്തിലെ കെമിക്കലുകളെക്കുറിച്ച് പഠിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. 




കൂടുതല്‍വാര്‍ത്തകള്‍.