CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 18 Minutes 8 Seconds Ago
Breaking Now

യുഎസില്‍ ടിക് ടോക്കിന്റെ വില്‍പ്പനയ്ക്ക് കളമൊരുക്കി; ഒറാക്കിള്‍-വാള്‍മാര്‍ട്ട് കരാറിന് 'അനുഗ്രഹാശ്ശിസ്സുകള്‍' നേര്‍ന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

കരാര്‍ വഴി യുഎസിലെ ഉപയോക്താക്കളുടെ ഡാറ്റ ഹോസ്റ്റ് ചെയ്യാനുള്ള ഉത്തരവാദിത്വം ഒറാക്കിളിനായി മാറും

ചൈനീസ് ഉടമസ്ഥതയിലുള്ള ടിക് ടോക് ആപ്പ് ദേശീയ സുരക്ഷയ്ക്ക് വിഘാതം സൃഷ്ടിക്കുന്നുവെന്നും, ഡാറ്റാ സ്വകാര്യത ആശങ്കകള്‍ ഉയര്‍ത്തുന്നതുമായുള്ള നേരിടുന്നതിനിടെ യുഎസ് ഓപ്പറേഷന്‍സ് വില്‍പ്പന നടത്താനുള്ള കരാറിന് വഴിയൊരുങ്ങി. ഒറാക്കിളും, വാള്‍മാര്‍ട്ടും ചേര്‍ന്നുള്ള കരാര്‍ നിര്‍ദ്ദേശത്തിന് അനുഗ്രഹാശ്ശിസ്സുകള്‍ നേര്‍ന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. 

പുതിയ കരാര്‍ പ്രകാരം ടെക്‌സാസ് ആസ്ഥാനമായി ഒരു പുതിയകമ്പനി രൂപീകരിക്കപ്പെടുന്നതില്‍ കലാശിക്കുമെന്ന് ട്രംപ് പറഞ്ഞു. 'കരാറിന് അനുഗ്രഹങ്ങള്‍ നേര്‍ന്നിട്ടുണ്ട്. ഇത് പൂര്‍ത്തിയാക്കിയാല്‍ മഹത്തായ കാര്യം, നടന്നില്ലെങ്കില്‍ അതും ഓകെ ആണ്', ട്രംപ് കൂട്ടിച്ചേര്‍ത്തു. പുതിയ കമ്പനി ചുരുങ്ങിയത് 25,000 പേരെ ജോലിക്കെടുക്കും. കൂടാതെ അമേരിക്കക്കാരുടെ വിദ്യാഭ്യാസത്തിനായുള്ള ഫണ്ടിലേക്ക് 5 ബില്ല്യണ്‍ ഡോളര്‍ സംഭാവന ചെയ്യും. 

'ഈ സംഭാവനയാണ് ഞാന്‍ ആവശ്യപ്പെട്ടത്', പ്രസിഡന്റ് വ്യക്തമാക്കി. ടിക് ടോക്, ഒറാക്കിള്‍, വാള്‍മാര്‍ട്ട് എന്നിവര്‍ ചേര്‍ന്നുള്ള കരാര്‍ യുഎസ് ഭരണകൂടത്തിനുള്ള സുരക്ഷാ ആശങ്കകള്‍ക്ക് പരിഹാരമാകും, കൂടാതെ യുഎസില്‍ ടിക് ടോക്കിന്റെ ഭാവി സംബന്ധിച്ച ചോദ്യങ്ങള്‍ക്കും ഉത്തരമാകും, ടിക് ടോക്ക് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഒറാക്കിളും, വാള്‍മാര്‍ട്ടും ചേര്‍ന്ന് കമ്പനിയില്‍ 20% ഓഹരിയാണ് നേടുകയെന്ന് ടിക് ടോക് അറിയിച്ചു. 

ഈ കരാര്‍ വഴി യുഎസിലെ ഉപയോക്താക്കളുടെ ഡാറ്റ ഹോസ്റ്റ് ചെയ്യാനുള്ള ഉത്തരവാദിത്വം ഒറാക്കിളിനായി മാറും. യുഎസ് ദേശീയ സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരം കമ്പ്യൂട്ടര്‍ സിസ്റ്റം സുരക്ഷിതമാക്കുന്നതും ഇവരാകും. വാള്‍മാര്‍ട്ടുമായി കൊമേഴ്‌സ്യല്‍ പങ്കാളിത്തത്തിനാണ് ശ്രമിക്കുന്നതെന്ന് വെളിപ്പെടുത്തിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ടിക് ടോക് പങ്കുവെച്ചിട്ടില്ല. 




കൂടുതല്‍വാര്‍ത്തകള്‍.